Latest NewsIndia

മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ പണപ്പിരിവ്, തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: കുടുങ്ങി റാണ അയൂബ്

പൊതുസമൂഹത്തില്‍ നിന്നു സംഭാവനയായി കിട്ടിയ പണം ഉദ്ദേശ്യലക്ഷ്യത്തിനായി ഉപയോഗിച്ചില്ല.

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാധ്യമപ്രവര്‍ത്തക പ്രതികരണവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയ റാണാ അയൂബിന് പക്ഷെ ഇഡിയുടെ കേസില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. പൊതുസമൂഹത്തില്‍ നിന്നു സംഭാവനയായി കിട്ടിയ പണം ഉദ്ദേശ്യലക്ഷ്യത്തിനായി ഉപയോഗിച്ചില്ല.

സംഭാവന കിട്ടിയ പണം വ്യക്തിപരമായി ചെലവാക്കുകയും ചെയ്തു.എന്തുകൊണ്ടാണ് തുക തന്റെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന് വിശദീകരിക്കുന്ന റാണ അയ്യൂബ്, തന്റെ പാന്‍ കാര്‍ഡിന്റെ ഫിസിക്കല്‍ കോപ്പി ഇല്ലാത്തതിനാല്‍ സ്വന്തം അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെടുന്നു. അതിനാല്‍ ഇവരുടെ അക്കൗണ്ട് ഉപയോഗിച്ചതായി വിശദീകരണം നല്‍കി. സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതിനാല്‍, ആദായനികുതിയായി ഒരു കോടിയിലധികം നല്‍കേണ്ടി വന്നു.

അതെ സമയം റജിസ്‌ട്രേഡ് എന്‍ജിഓ വഴി ഫണ്ട് സ്വീകരിച്ചിരുന്നുവെങ്കില്‍ നികുതി ഒഴിവാക്കുകയും, മുഴുവന്‍ പണവും ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുമായിരുന്നു. സ്വകാര്യഅക്കൗണ്ടിലേക്ക് സ്വീകരിച്ചത് ദുരുദ്ദേശപരമാണെന്ന് വ്യക്തം. പൊതുസമൂഹത്തില്‍ നിന്നുള്ള മൂന്ന് ചാരിറ്റി ഫണ്ട് ശേഖരിക്കാന്‍ സ്വകാര്യ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് ഉത്തരം നല്‍കുന്നതില്‍ റാണാ അയ്യൂബ് പരാജയപ്പെട്ടു.

തനിക്കും ടീം അംഗങ്ങള്‍ക്കും കൊറോണ ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടുപേര്‍ മരിക്കുകയും ചെയ്തതിനാല്‍, താന്‍ ശേഖരിച്ച പണം ഉപയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. ചാരിറ്റിയായി ലഭിച്ച 2.69 കോടി രൂപയില്‍ 40 ലക്ഷം മാത്രമാണ് തനിക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞതെന്ന് റാണ അയ്യൂബ് സമ്മതിക്കുന്നു. എന്നാല്‍ 40 ലക്ഷം രൂപ എവിടെ ചെലവഴിച്ചുവെന്ന് വ്യക്തമല്ല. 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട്, 2020 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അസം, ബീഹാര്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മെയ് മാസത്തില്‍ ഇന്ത്യയില്‍ കൊറോണ ബാധിച്ച ആളുകള്‍ക്ക് സഹായം എന്നിവയായിരുന്നു കെറ്റോ വഴി പണം ശേഖരിക്കാന്‍ ഇവര്‍ നടത്തിയ മൂന്ന് ക്യാംപെയ്നുകള്‍.

എന്നാല്‍ ഓരോ ആവശ്യത്തിനും എത്ര തുക ചെലവഴിച്ചുവെന്ന് പരാമര്‍ശിക്കുന്നതില്‍ റാണ അയ്യൂബ് പരാജയപ്പെട്ടു, മൊത്തം 40 ലക്ഷം രൂപ ചെലവഴിച്ചതായി പറയുന്നെങ്കിലും അതിനും തെളിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button