KeralaLatest NewsNewsCrime

അവധി ദിവസം വിദ്യാർത്ഥിനിയെ ക്ലാസിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: അധ്യാപകന് ശിക്ഷ വിധിച്ച് കോടതി

പാലക്കാട് : പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനടതവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ പട്ടാമ്പി കോടതി 16 വര്‍ഷം കഠിനതടവിന് വിധിച്ചത്.

Read Also  :  മാധ്യമപ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ പണപ്പിരിവ്, തുക സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: കുടുങ്ങി റാണ അയൂബ്

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി ദിവസം കരാട്ടെ ക്ലാസിലേക്ക് വിദ്യാര്‍ത്ഥിനിയെ വിളിച്ച് വരുത്തി അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാർത്ഥിനിയുടെ പരാതിയിൽ ഗോപാലനെതിരെ പോക്‌സോ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button