Latest NewsInternational

‘ഞാൻ ഉദ്ദേശിച്ച പോലൊന്നും നടന്നില്ല’ : ഭരണപരാജയം തുറന്നു സമ്മതിച്ച് ഇമ്രാൻഖാൻ

ന്യൂഡൽഹി: പാകിസ്ഥാനിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് തുറന്നു സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനിൽ അധികാരത്തിലേറിയ സമയത്ത് വാഗ്ദാനം ചെയ്ത മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നും സർക്കാർ സംവിധാനങ്ങളിലെ പിഴവുകളാണ് അതിന് കാരണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇസ്ലാമാബാദിൽ നടന്ന ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഭരണം ആരംഭിച്ചപ്പോൾ വിപ്ലവകരമായ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവരണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ, സർക്കാർ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ മൂലം അത് നടന്നില്ല. സർക്കാരും മന്ത്രിമാരും മികച്ച ഫലം നൽകിയില്ല. സർക്കാരും രാജ്യതാത്പര്യവുമായി ബന്ധമില്ലെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രശ്നം. കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തിന് സ്ഥിരതയുണ്ടാക്കാനാണ് മന്ത്രിമാർ ശ്രമിക്കുന്നത്. എന്നാൽ ഇത് കൊണ്ട്, എങ്ങനെ ജനങ്ങളുടെ അവസ്ഥയിൽ മാറ്റം വരും?”, പാക് പ്രധാനമന്ത്രി ആരാഞ്ഞു.

അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ അക്കൗണ്ടബിളിറ്റി ബ്യൂറോ (എൻഎബി) ശരിയായ രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുമ്പോഴാണ് ഇമ്രാൻ ഖാന്റെ ഈ കുറ്റസമ്മതം.

shortlink

Post Your Comments


Back to top button