KeralaNattuvarthaLatest NewsNews

സുബ്രഹ്മണ്യ സ്വാമിയും സ്കന്ദഷഷ്ഠിയും

പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് എല്ലാ മാസത്തിലെയും ഷഷ്ഠി ദിനം. ഇതിൽ സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്ന തുലാമാസത്തിലെ ഷഷ്ഠി അതിവിശിഷ്ടമാണ്. അന്നേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ഉദ്ദിഷ്ട ഫലദായകമാണ്. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , നാരങ്ങാമാല എന്നിവ വഴിപാടായി സമർപ്പിക്കുന്നത് ഉത്തമം. ഇത്തവണ സ്കന്ദഷഷ്ഠി ഭഗവാന് ഏറെ പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിവസം വരുന്നതിനാൽ ജപങ്ങൾക്കും പ്രാർഥനകൾക്കും വഴിപാടുകൾക്കും ഫലസിദ്ധിയേറും.

ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.
പൊതുവേ സുബ്രഹ്മണ്യപ്രീതികരമായ മന്ത്രങ്ങൾ 21 പ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. സുബ്രഹ്മണ്യ സ്വാമിയുടെ മൂലമന്ത്രമായ “ഓം വചദ്ഭുവേ നമ:” സുബ്രഹ്മണ്യരായമായ “ഓം ശരവണ ഭവ:” എന്നിവ സ്കന്ദഷഷ്ഠി ദിനത്തിൽ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.
സൂര്യോദയത്തിനു മുന്നേ കുളികഴിഞ്ഞു വിളക്ക് തെളിയിച്ചു ഗണപതിയേയും പ്രത്യക്ഷദൈവമായ സൂര്യഭഗവാനെയും വന്ദിച്ചശേഷം സുബ്രഹ്മണ്യഗായത്രി ജപിക്കാവുന്നതാണ്.സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങുകയും സന്താനങ്ങൾക്കു ഉയർച്ചയും ഉണ്ടാവുമെന്നാണ് വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button