Latest NewsNewsBeauty & StyleLife StyleHealth & Fitness

ലാവണ്ടർ ഓയിലിന്റെ ഗുണങ്ങള്‍ അറിയാം

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ഓയിൽ. ലാവണ്ടർ ഓയിലിന്‍റെ സുഗന്ധം തന്നെയാണ് ഇതിന്‍റെ പ്രത്യേകത.ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് ലാവണ്ടർ ഓയിൽ വളരെ നല്ലതാണ്. തലവേദനയ്ക്ക് ആശ്വാസം നല്‍കാനും ലാവണ്ടർ ഓയില്‍ ഉപയോഗിക്കാറുണ്ട്. ലാവണ്ടർ ഓയിലിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം.

സ്ട്രെസ് അല്ലെങ്കില്‍ മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലാവണ്ടർ ഓയിൽ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാല്‍ ലാവണ്ടർ ഓയില്‍ മണപ്പിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ‘ജേണല്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് തായ്ലാന്‍ഡി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read Also  :  ‘സ്ഥാപിതലക്ഷ്യങ്ങളുമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ വരേണ്ട’ : ഹിജാബ് വിഷയത്തിൽ മറ്റു രാജ്യങ്ങളോട് ഇന്ത്യ

ലാവണ്ടർ ഓയിലിന്റെ ഉപയോഗം ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഈ എണ്ണ നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം സമ്മാനിക്കാനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടർ ഓയിലിന്റെ സുഗന്ധം ലഭ്യമാക്കുന്നത് ഉറക്കത്തിന് നല്ലതാണെന്ന് പഠനങ്ങളും സൂചിപ്പിക്കുന്നു. സാധാരണ എണ്ണകളോടൊപ്പം ലാവണ്ടർ ഓയിൽ മിക്സ് ചെയ്ത് ശരീരത്തിൽ മസാജ് ചെയ്യുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Read Also  :  ‘ഭർത്താവും വീട്ടുകാരും നിരന്തരം മർദ്ദിച്ചിരുന്നു’:മലപ്പുറത്തെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സ്ത്രീധനപീഡനമെന്ന് പരാതി

മൈഗ്രേയ്ന്‍ ഉള്ളവര്‍ക്കും ലാവണ്ടർ ഓയില്‍ ആശ്വാസം നല്‍കും. തലവേദനയുടെ പ്രശ്നങ്ങളെ പൂർണ്ണമായും ചെറുത്തു നിർത്താൻ ലാവണ്ടർ ഓയിൽ ഉപയോഗിക്കാം. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button