തിരുവനന്തപുരം: സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിയിൽ നൽകിയ ശമ്പളം തിരിച്ചു പിടിക്കാനുള്ള നീക്കവുമായി കേരള സർക്കാർ. ഈ നടപടി ചൂണ്ടിക്കാണിച്ച് ശമ്പളമായി നൽകിയ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രൈസ് വാട്ടർ കൂപ്പറിന് കത്തു നൽകി.
സ്വപ്നയുടെ നിയമനം വ്യാജരേഖ ഉപയോഗിച്ചാണെന്നും, ഇതിലൂടെ കേരള സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നുമായിരുന്നു ധന പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്. എം ശിവശങ്കർ, കെ.എസ്.ടി.ഐ.എൽ മുൻ എംഡി ജയശങ്കർ പ്രസാദ്, എന്നിവരിൽ നിന്നും തിരിച്ചു പിടിക്കാനായിരുന്നു പരിശോധനാ റിപ്പോർട്ടിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശുപാർശ ചെയ്തത്.
സംസ്ഥാന ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിലാണ് സ്വപ്ന സുരേഷിന് അനധികൃതമായി നിയമനം ലഭിച്ചത്. അവരെ ജോലിക്ക് നിയമിച്ചത് കൺസൾട്ടൻസി കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണ്. സർക്കാരിന് നഷ്ടം വന്ന തുക തിരിച്ചടയ്ക്കാതെ ഈ കമ്പനിക്ക് കൺസൾട്ടൻസി ഫീസായി നൽകാനുള്ള ഒരു കോടി രൂപ നൽകില്ലെന്ന കടുത്ത തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്.
Post Your Comments