കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു. ‘പിണറായി ഭരിക്കുന്ന കേരളത്തിലെ ആശുപത്രിയില്‍ സി.പി.എം ആവാനുള്ള മരുന്ന് കുത്തിവെക്കുന്നു എന്ന് വ്യാഖ്യാനിക്കരുത്’ എന്നാണ് അവര്‍ ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിട്ടുള്ളത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബില്‍ സൂക്ഷിച്ച മരുന്നുകളുടെ കൂട്ടത്തില്‍ ‘ക്ലോര്‍ ഫെനിറമീന്‍ മലേറ്റ്’ എന്നുള്ളത് സിപിഎം എന്ന് ചുരുക്കിയെഴുതിയിരിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ദിവ്യയുടെ പോസ്റ്റ്. മനോരമയുടെ ഫോട്ടോഗ്രാഫര്‍ ധനേഷാണ് ഈ ചിത്രം പകര്‍ത്തിയത്.വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയിട്ടുള്ളത്..
സ്വന്തം പാർട്ടിയെ ട്രോളുന്ന നേതാവെന്ന വിമർശനമാണ് ദിവ്യയ്ക്ക് നേരെ ഉയരുന്നത്.
Post Your Comments