KeralaLatest NewsNewsIndia

‘ഞങ്ങൾ ഞങ്ങളുടെ തലച്ചോറ് അല്ല കവർ ചെയ്തത്, മുഖം മാത്രമാണ്’: ഹിജാബ് പ്രൊട്ടെസ്റ്റുമായി എം.ഐ.സി വുമൺസ് കോളേജ് – വീഡിയോ

ഹിജാബ് വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് കർണാടക ഹൈക്കോടതി. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച കോടതി അന്തിമവിധി വരും വരെ മതപരമായ യാതൊരു വസ്ത്രവും കോളജിനകത്ത് കയറ്റാൻ പാടുള്ളതല്ലെന്ന് കോടതി വിധിച്ചു. ഹിജാബ് വിഷയത്തിൽ പ്രാതിഷേധ പ്രകനവുമായി എം.ഐ.സി വുമൺസ് കോളേജ് മണ്ണാർക്കാട്. ഹിജാബ് അനുവദിക്കാതിരിക്കുന്നത് നീതി നിഷേധമാണെന്ന് പറഞ്ഞ വിദ്യാർത്ഥികൾ ഹിജാബ് തങ്ങളുടെ അവകാശമാണെന്നും വ്യക്തമാക്കി.

‘ഹിജാബ് ഞങ്ങളുടെ അവകാശമാണ്. ഒരു മതം തെരഞ്ഞെടുക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. നിങ്ങൾക്ക് എന്താണ് വേണ്ടത്? ഞങ്ങളുടെ ഹിജാബ് ആണോ? അതോ ഞങ്ങളുടെ സമൂഹത്തെയോ?. ഞങ്ങളുടെ ഐഡന്റിറ്റിയെ ആണോ നിങ്ങൾക്ക് വേണ്ടത്? അതോ ഞങ്ങളുടെ ജെണ്ടർ ആണോ? നിങ്ങൾക്ക് ഇതെല്ലാം ആണ് വേണ്ടതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ഞങ്ങൾ ഞങ്ങളുടെ തലച്ചോറ് അല്ല കവർ ചെയ്യുന്നത്, മുഖം മാത്രമാണ്. അതിൽ നിങ്ങൾക്കെന്താണ് കുഴപ്പം?. നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലാണ് കുത്തിയത്, പക്ഷെ അതൊരിക്കലും മുറിവേൽക്കുകയില്ല’, പ്രതിഷേധ സൂചകമായി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഇവർ പറയുന്നു.

Also Read:സിപിഎം സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ ഗുണ്ടാരാജ്, യുപിയിൽ ക്രമസമാധാനം മെച്ചപ്പെട്ടു: വി മുരളീധരന്‍

അതേസമയം, കർണാടകയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രണ്ട് ദിവസമായി സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്. ബുധനാഴ്ച ചാർമിനാർ സർക്കാർ നിസാമിയ തിബ്ബി കോളേജ് ആശുപത്രിയിലെ നൂറിലധികം പെൺകുട്ടികൾ ബുർഖയും ഹിജാബും ധരിച്ച് ക്യാമ്പസിൽ റാലി നടത്തി. മല്ലേപ്പള്ളിയിലെ അൻവാറുൽ ഉലൂം കോളേജിലെ വിദ്യാർത്ഥികളും കോളേജ് പരിസരത്ത് സമാനമായ പ്രകടനം നടത്തി, കർണാടകയിലെ മുസ്ലീം പെൺകുട്ടികളെ പീഡിപ്പിക്കുന്നതിൽ അപലപിച്ചു.

അതേസമയം, ഹിജാബ് വിവാദത്തിൽ പ്രതിഷേധിച്ച് തെലങ്കാന രാഷ്ട്ര സമിതി നിയമസഭാംഗം കൽവകുന്ത്ല കവിത ഹിന്ദി കവിതയിൽ ‘ഹം സബ് ഹിന്ദുസ്ഥാനി’ എന്ന കവിതയെഴുതി. ചില ഛിദ്രശക്തികളുടെ പ്രവർത്തനങ്ങൾക്കിടയിലും എല്ലാ ഇന്ത്യക്കാരും ഒന്നാണെന്ന് കവിതയിൽ അവർ പറഞ്ഞു.

v

shortlink

Related Articles

Post Your Comments

Related Articles


Back to top button