News

ചികിത്സ വൈകിയെന്ന് ആരോപിച്ച്‌ ഡോക്ടർക്ക്‌ പോലീസുകാരന്റെ ക്രൂരമർദ്ദനം

ആലപ്പുഴ: അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു. അടൂർ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷാണ് അറസ്റ്റിലായത്.

നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വെങ്കിടേഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഡോക്ടറുടെ തലയ്ക്ക് എട്ട് തുന്നലും കാലിൽ രണ്ടിടത്ത് ഒടിവുമുണ്ട്. ചികിത്സ വൈകിയെന്നാരാേപിച്ച് രതീഷും ഒപ്പമുള്ളയാളും ചേർന്ന് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്.

രാത്രി പത്തുമണിയോടയാണ് അമ്മയോടൊപ്പം രതീഷും സഹോദരനും എത്തിയത്. ഈ സമയം ടോയ്‌ലറ്റിലായിരുന്നു താനെന്നും പുറത്തിറങ്ങി കാര്യമെന്താണെന്ന് ചോദിക്കുന്നതിനിടെ തള്ളിയിടുകയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നുമാണ് ഡോക്ടർ പറയുന്നത്.

shortlink

Post Your Comments


Back to top button