ThiruvananthapuramLatest NewsKeralaNattuvarthaNews

വിദ്യാർത്ഥിനികൾക്ക് രാത്രിയിൽ വീഡിയോ കോളുകൾ, ചുംബന സ്മൈലികൾ: കോളേജ് അദ്ധ്യാപകനെതിരെ ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോർട്ട്

രാത്രി സമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും, അപമര്യാദയായി പെരുമാറിയെന്നുമാണ് കോളേജിലെ ഒന്‍പത് വിദ്യാർത്ഥിനികൾ പരാതിയിൽ ആരോപിച്ചിരുന്നത്.

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് അപരമര്യദയായി പെരുമാറിയെന്ന പരാതിയില്‍ തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളേജിലെ അദ്ധ്യാപകൻ അഭിലാഷിനെതിരെ കോളെജിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാർത്ഥിനികളെ ഫോൺ വഴി ശല്യപ്പെടുത്തിയ അദ്ധ്യാപകന്റെ പ്രവര്‍ത്തി പദവിക്ക് നിരക്കുന്നത് അല്ലെന്ന് റിപ്പോർട്ട് കണ്ടെത്തി. അദ്ധ്യാപകനെ പിന്തുണച്ച കോളേജ് ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി സെല്ലിന്റെ റിപ്പോര്‍ട്ട് തള്ളിയ ഡെപ്യുട്ടി ഡയറക്ടർ അദ്ധ്യാപകനെ രൂക്ഷമായി വിമർശിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ അദ്ധ്യാപകനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി. അഭിലാഷിനെതിരെയാണ് വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയത്.

Also read: അല്പം പ്രണയം ആനവണ്ടിയോടും ആകാം: വാലന്റൈൻസ് ഡേ മത്സരം സംഘടിപ്പിക്കാൻ കെഎസ്ആർടിസി

രാത്രി സമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്‌തെന്നും, അപമര്യാദയായി പെരുമാറിയെന്നുമാണ് കോളേജിലെ ഒന്‍പത് വിദ്യാർത്ഥിനികൾ പരാതിയിൽ ആരോപിച്ചിരുന്നത്. അദ്ധ്യാപകൻ നിരന്തരം വാട്‌സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുകയാണെന്നും, ചുംബന സ്‌മൈലികള്‍ അയയ്ക്കുകയാണെന്നും, അനാവശ്യമായി സംസാരിക്കുകയാണെന്നും ആണ് ഇവർ പരാതിപ്പെട്ടത്. കോളേജ് മാനേജ്‌മെന്റും ചില അദ്ധ്യാപകരും പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിരുന്നു. ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും ഇവർ പരാതി നല്‍കിയതിന് പിന്നാലെയാണ് കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് സർക്കാർ അന്വേഷണ റിപ്പോര്‍ട്ട് തേടിയത്.

ചുംബന സ്‌മൈലികള്‍ അടക്കം അയച്ച് ശല്യപെടുത്തുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിന് ശേഷവും അധ്യാപകൻ കുട്ടികള്‍ക്ക് ഇത്തരം മെസ്സേജുകൾ അയച്ചത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഡെപ്യൂട്ടി ഡയറക്ടർ നിരീക്ഷിച്ചു. ഒന്നില്‍ കൂടുതല്‍ വിദ്യാർത്ഥികൾക്ക് സമാന അനുഭവം ഉണ്ടായത് സംശയാസ്പദമാണ്. അഭിലാഷിനെ പിന്തുണച്ചുകൊണ്ട് വിദ്യാര്‍ത്ഥികളോട് സംസാരിച്ച അദ്ധ്യാപകർക്കെതിരെയും റിപ്പോർട്ടിൽ പരമാര്‍ശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button