ലോസാഞ്ചലസ്: ആദായ വിലയ്ക്ക് കൊടുക്കാമെന്നു പറഞ്ഞിട്ടു പോലും ആരും വിലയ്ക്കെടുക്കാത്ത, ആർക്കും വേണ്ടാത്ത ഒരു വീടുണ്ട് ലോസാഞ്ചലസിൽ, സാക്ഷാൽ ഒസാമ ബിൻ ലാദന്റെ വീട്. 2011 ലാണ് പാകിസ്താനിലെ ആബട്ടാബാദിലെ വീട്ടിൽ വച്ച് അമേരിക്കന്‍ പട്ടാളം ബിൻ ലാദനെ വെടിവെച്ചുകൊല്ലുന്നത്. അതിന് ശേഷം 11 വർഷങ്ങൾ കടന്നു പോയിട്ടും ലോസാഞ്ചലസിലെ ഈ ബംഗ്ലാവ് ഏറ്റെടുക്കാൻ ആരും വരുന്നില്ല.
Also Read:ദിവസവും ഒരു ഗ്ലാസ് കുക്കുമ്പർ ജ്യൂസ് ശീലമാക്കിയാൽ!
ലോസാഞ്ചലസിലെ ബെല്‍ എയറില്‍ രണ്ടേക്കര്‍ എസ്റ്റേറ്റിനു നടുവിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും മനോഹരമായ ഇടമായിരുന്നിട്ട് പോലും ഇത് വാങ്ങാൻ ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്. വില്പനയ്ക്കായി വിപണിയിലെത്തി അര വര്‍ഷം പിന്നിട്ടിട്ടും ആരും ഈ ബംഗ്ലാവ് സ്വന്തമാക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടില്ല.
ബിന്‍ ലാദന്റെ മരണശേഷം സഹോദരന് ഇബ്രാഹിം ബിന്‍ലാദന്റെ ഉടമസ്ഥതയിലാണ് ഈ ബംഗ്ലാവ്. ആറു മാസങ്ങള്‍ക്കു മുന്‍പ് 209 കോടി രൂപയ്ക്ക് ഈ വീട് വില്‍പ്പനയ്ക്ക് വച്ചിരുന്നു. എന്നാൽ വില്പന നടക്കാത്തത് മൂലം വില 194 കോടി രൂപ കുറച്ചാണ് ഇപ്പോഴത്തെ വിലയിട്ടിരിക്കുന്നത്. ഇനിയെങ്കിലും ഇത് വിറ്റു പോകുമെന്നാണ് ഉടമസ്ഥന്റെ പ്രതീക്ഷ.
Post Your Comments