വാഷിംഗ്ടൺ: ഉക്രൈനിലുള്ള അമേരിക്കൻ പൗരൻമാരോട് മടങ്ങി വരാൻ നിർദ്ദേശിച്ച് വൈസ് പ്രസിഡണ്ട് ജോ ബൈഡൻ. യുഎസ് പൗരന്മാരെ തിരിച്ചു കൊണ്ടു വരാൻ സൈന്യത്തെ അയക്കുകയാണെങ്കിൽ അത് മറ്റൊരു ലോകമഹായുദ്ധത്തിന് കാരണമാകുമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി.
‘ഉക്രൈനിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ മടങ്ങി വരണം. ഏതു നിമിഷവും എന്തും സംഭവിക്കാം. അപ്പുറത്ത് ഒരു തീവ്രവാദ സംഘടനയല്ല. നമ്മൾ ഇടപെടുന്നത് ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിൽ ഒന്നുമായാണ്. ഒറ്റ നിമിഷം മതി കാര്യങ്ങൾ വഷളാവാൻ’ എൻബിസി ന്യൂസിനോട് ബൈഡൻ വെളിപ്പെടുത്തി. പട്ടാളക്കാരെ അയക്കുന്നത് ഉക്രൈനിൽ ഉള്ള അമേരിക്കയുടെ സൈനിക വിന്യാസമായി റഷ്യ കണക്കാക്കുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ട്.
റഷ്യൻ യുദ്ധക്കപ്പലുകൾ കരിങ്കടലിൽ വിന്യസിക്കപ്പെട്ടു കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന യുദ്ധത്തിന്റെ സൂചനയാണ് നൽകുന്നത്. നിരവധി സമാധാന ചർച്ചകൾക്കു ശേഷവും റഷ്യ-ഉക്രൈൻ യുദ്ധം ഏതു നിമിഷവും സംഭവിക്കാമെന്ന അവസ്ഥയിലാണ്. ഉക്രൈൻ അതിർത്തിയിലെ ഒരു ലക്ഷത്തിലധികം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. നാറ്റോ, ഐക്യരാഷ്ട്ര സംഘടന എന്നിവരുടെ അഭ്യർത്ഥനകൾക്കു ശേഷവും സൈന്യത്തെ പിൻവലിക്കാൻ പുട്ടിൻ തയ്യാറായിട്ടില്ല.
Post Your Comments