പപ്പായയ്ക്ക് ധാരാളം പോഷകമൂല്യങ്ങളുണ്ട്. വൈറ്റമിന്‍ സിയുടെ കലവറയാണ് പച്ച പപ്പായ. പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ പപ്പായയിൽ അടങ്ങിയിട്ടുമുണ്ട്. പപ്പായ ഓമക്കായ, കര്‍മൂസ, കപ്പളങ്ങ, പപ്പയ്ക്കാ എന്നീ പേരുകളിലും അറിയപ്പെടുന്നു.
പെക്ടിന്‍ അടങ്ങിയതാണ് പച്ച പപ്പായ. ഇത് ദഹനത്തിന് സഹായിക്കുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഒസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ നല്ലതാണ് പച്ച പപ്പായ. വയറിലെ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനും പപ്പായ നല്ലതാണ്.
കരള്‍ രോഗങ്ങള്‍ തടയാനും പച്ച പപ്പായ ഉത്തമം ആണ്. ഇതിലെ വൈറ്റമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്ട്രോള്‍ കുറയ്ക്കാൻ സഹായിക്കും.
തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.
ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വൈറ്റമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും. പച്ച പപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്.
Post Your Comments