കൽപ്പറ്റ: വയനാട്ടിൽ ഈ വർഷത്തെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. വയനാട് തിരുനെല്ലി പഞ്ചായത്തിലെ 24കാരന് ആണ് രോഗം സ്ഥിരീകരിച്ചത്.
വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പപ്പാറ സിഎച്ച്സിയിൽ ചികിത്സ തേടുകയും തുടർന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ ആണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
Read Also : പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവരെ കാണ്മാനില്ല: കണ്ടെത്തിയത് ഒഴിഞ്ഞ 11 ബോട്ടുകൾ, തെരച്ചിൽ തുടരുന്നു
വേനൽ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഡിസംബർ മുതൽ ജൂണ്‍ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Post Your Comments