NattuvarthaLatest NewsKeralaIndiaNews

യു​പി​ക്കാ​ര്‍ കേ​ര​ള​ത്തെ പോ​ലെ​യാ​കാ​ന്‍ വോ​ട്ട് ചെ​യ്യ​ണമെന്ന് മുഖ്യനൊപ്പം പ്ര​തി​പ​ക്ഷ നേ​താവും

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു പി കേരളത്തെ പോലെയാകാതിരിക്കാൻ വോട്ട് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഇതിനെതിരെയാണ് വി ഡി സതീശനും രംഗത്തെത്തിയത്.

Also Read:കണ്ണൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം: 2 -പേർ പിടിയിൽ

യു​പി​ക്കാ​ര്‍ കേ​ര​ള​ത്തെ പോ​ലെ​യാ​കാ​ന്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് വി ഡി സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലാ​യി​രു​ന്നു പ്രതിപക്ഷ നേതാവിന്‍റെ പ്ര​തി​ക​ര​ണം. ബ​ഹു​സ്വ​ര​ത, ഐ​ക്യം, എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളു​ന്ന വി​ക​സ​നം എ​ന്നി​വ തെ​ര​ഞ്ഞെ​ടു​ക്കു​ക. മ​ല​യാ​ളി​ക​ളും ബം​ഗാ​ളി​ക​ളും കാ​ശ്മീ​രി​ക​ളും ആ​ത്മാ​ഭി​മാ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രെ​ന്നും വി ഡി സ​തീ​ശ​ന്‍ പറഞ്ഞു.

അതേസമയം, യു​പി കേ​ര​ള​മാ​യി മാ​റി​യാ​ല്‍ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍, സാ​മൂ​ഹി​ക ക്ഷേ​മം, ജീ​വി​ത നി​ല​വാ​രം എ​ന്നി​വ ആ​സ്വ​ദി​ക്കു​മെ​ന്ന ഭ​യ​മാ​ണ് യോ​ഗി​ക്കെ​ന്ന് മുഖ്യമന്ത്രി പി​ണ​റാ​യി വിജയൻ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിറകെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button