KeralaNattuvarthaLatest NewsIndiaNewsInternational

കൂളിംഗ് ഗ്ലാസ് വച്ച് കൂളായി മന്ത്രി, ദുബായ് എക്സ്പോയിൽ മുഹമ്മദ്‌ റിയാസ് തരംഗം ആഞ്ഞടിക്കുന്നുവെന്ന് അണികൾ

മൊഞ്ചുള്ള രാജകുമാരൻ എന്നാണ് സ്മാർട്ട് പിക്സ് മീഡിയ മന്ത്രിയുടെ ചിത്രത്തിന് ക്യാപ്ഷൻ എഴുതിയത്

കൂളിംഗ് ഗ്ലാസ് വച്ച് കൂളായി ദുബായ് എക്സ്പോയിലെ താരമായി മാറിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ മന്ത്രി പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസ് വച്ച് കോട്ടുമിട്ടാണ് ദുബായ് എക്സ്പോയിലെ മന്ത്രിയുടെ നിൽപ്പ്. ഇതിനെ ട്രോളിയും പ്രശംസിച്ചും ഇതിനോടകം തന്നെ ധാരാളം പേർ രംഗത്തുവന്നിട്ടുണ്ട്.

Also Read:സ്വ​ർ​ണ​വി​ലയിൽ ഇന്നും വർധനവ്

മൊഞ്ചുള്ള രാജകുമാരൻ എന്നാണ് സ്മാർട്ട് പിക്സ് മീഡിയ മന്ത്രിയുടെ ചിത്രത്തിന് ക്യാപ്ഷൻ എഴുതിയത്. മുണ്ടും ഷർട്ടും മാത്രമിട്ട കണ്ട് മന്ത്രിയെ പുതിയൊരു വേഷത്തിലും പുതിയൊരു ഗെറ്റപ്പിലും കണ്ട സന്തോഷത്തിലാണ് അണികളും. ദുബായ് എക്സ്പോയിൽ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചുകൊണ്ടാണ് മന്ത്രി തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അതേസമയം, ദുബായ് സന്ദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ശ്രദ്ധനേടിയിരുന്നു. മുണ്ടും ഷർട്ടും ഇട്ടു മാത്രം നമ്മൾ കണ്ട മുഖ്യമന്ത്രി അന്ത പ്രത്യക്ഷപ്പെട്ടത് പാന്റും ഷർട്ടുമിട്ട് ഇൻസൈഡ് ചെയ്തുകൊണ്ടാണ്. ആ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത് വലിയ ആഘോഷത്തോടെയാണ്. ഇനി കേരളത്തിലും ഇതുതന്നെയായിരിക്കും മുഖ്യന്റെ വസ്ത്രം എന്നുവരെ ചർച്ചകൾ ചിത്രത്തെക്കുറിച്ച് പുരോഗമിച്ചുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button