Latest NewsNewsIndia

എന്ത്​ ധരിക്കണമെന്നത്​ സ്​ത്രീയാണ്​ തീരുമാനിക്കേണ്ടത്,ഹിജാബിന്റെ പേരിലുള്ള ഉപദ്രവണം നിര്‍ത്തണം: പ്രിയങ്കാഗാന്ധി

ന്യൂഡല്‍ഹി : ക്ലാസ്മുറികളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ അവകാശമാണെന്നും അത് ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ പ്രതികരണം.

‘ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീന്‍സോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നു. ഹിജാബിന്റെ പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിര്‍ത്തണം’- പ്രിയങ്കാഗാന്ധി ട്വിറ്ററിൽ കുറിച്ചു.

Read Also  :  വൈ​ദ്യു​ത പോ​സ്റ്റി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ​ ഹൃ​ദ​യാ​ഘാ​തം : ലൈ​ൻ​മാ​ൻ മ​രി​ച്ചു

ഹിജാബ് വിവാദത്തില്‍ നേരത്തെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശ സംരക്ഷണവുമാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ മുദ്രാവാക്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button