തൃശൂർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് പരാതി നൽകി. യോഗിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വരുത്തുന്നതിനും സൗഹാർദം തകർക്കണമെന്ന മുൻവിധിയോടു കൂടിയുള്ള പ്രസ്താവനയാണ് യുപി മുഖ്യമന്ത്രിയുടേതെന്ന് പരാതിയിൽ പറയുന്നു.
യുപിയുടെ അഞ്ചു വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോയിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം. ”സൂക്ഷിച്ച് വോട്ട് ചെയ്യണം. അഞ്ചു വർഷത്തെ അദ്ധ്വാനം വെള്ളത്തിലാക്കരുത്. ഉത്തർപ്രദേശ് കശ്മീരിനെയും ബംഗാളിനെയും കേരളത്തെയും പോലെയാകാൻ താമസമുണ്ടാവില്ല. അടുത്ത അഞ്ചു കൊല്ലത്തെ നിങ്ങളുടെ സുരക്ഷയുടെ ഉറപ്പ് കൂടിയാണ് വോട്ടിംഗിലൂടെ നല്കുന്നതെന്നായിരുന്നു” യോഗി ആദിത്യനാഥിന്റെ പ്രസ്താവന.
Post Your Comments