Latest NewsIndia

‘ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ല’: കർണാടകയ്ക്കു പിന്നാലെ നിരോധിക്കാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾ പോലും ഹിജാബ് ധരിക്കേണ്ടി വന്നേക്കുമെന്ന് ഊർജ മന്ത്രി

ന്യൂഡൽഹി: കർണാടകയ്ക്കു പിന്നാലെ ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന് മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങൾ. തെലങ്കാനയിൽ ഹിജാബ് നിരോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നും അത് സ്കൂളുകളിൽ നിരോധിക്കുമെന്നും മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ദർ സിങ് പാർമർ പറഞ്ഞിരുന്നു. നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് വിഷയം സർക്കാർ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ മന്ത്രി പ്രസ്താവന നടത്തി ഒരു ദിവസം പിന്നിടുമ്പോൾ നിലപാട് തിരുത്തിയിരിക്കുകയാണ് ബിജെപി. നിലവിൽ ഹിജാബ് നിരോധിക്കാനുള്ള നിർദ്ദേശം പരിഗണിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്ര പറഞ്ഞു. അതേസമയം കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾ പോലും ഹിജാബ് ധരിക്കേണ്ടി വന്നേക്കുമെന്ന് ഊർജ മന്ത്രി സുനിൽ കുമാർ പറഞ്ഞു. സ്കൂളുകളിൽ ഹിജാബ് നിരോധിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കോൺഗ്രസും സിദ്ധരാമയ്യയും ഈ മനസ്ഥിതിയിൽ നിന്നും പുറത്തുവരണമെന്ന് മന്ത്രി പറഞ്ഞു. രാജ്യ വ്യാപകമായി ഹിജാബ് നിരോധിക്കണമെന്നാണ് തെലങ്കാനയിലെ ഗോഷാമഹലിൽ നിന്നുള്ള എംഎൽഎ രാജാ സിങ് ചൊവ്വാഴ്ച പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതം പ്രചരിപ്പിക്കാനുള്ള സ്ഥലമല്ലെന്ന് അദ്ദേഹം പറഞ്ഞു. ‘കോളേജുകൾക്കും സ്കൂളുകൾക്കും അതിന്റേതായ നിയമങ്ങളുണ്ട്. അത് അംഗീകരിക്കാൻ കഴിയാത്തവർ തങ്ങളുടെ മക്കളെ മദ്രസയിൽ അയച്ച് പഠിപ്പിക്കണമെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.’ രാജാ സിങ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button