Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsBeauty & StyleLife StyleHealth & Fitness

മുടിയുടെ അറ്റം പിളരുന്നത് തടയാൻ

മുടിയുടെ അറ്റം പിളരുക എന്ന പ്രശ്നം നേരിടുന്ന നിരവധി സ്ത്രീകളുണ്ട്. പലരിലും സ്കൂൾ കാലത്തു തന്നെ ഈ പ്രശ്നം ആരംഭിക്കും. ഇത് മുടിയുടെ സൗന്ദര്യം നഷ്ടപ്പെടാനും കെഴിച്ചിലിനും കാരണമാകും. ഒന്നു ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക.

ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലയ്ക്കു മുകളിൽ പുരട്ടി വയ്ക്കുന്നതു നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയിൽ ഷാംപൂ മെല്ലേ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്.

Read Also : ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക ഇൻസ്പയർ 2 ഡ്രോണിലൂടെ, നീക്കം സൈനിക ദൗത്യസംഘത്തിന്റെ ആവശ്യപ്രകാരം

അഗ്രം പിളരുന്ന മുടിയുള്ളവർ 7 ആഴ്ച കൂടുമ്പോൾ മുടിയുടെ തുമ്പു വെട്ടാൻ ശ്രദ്ധിക്കണം. തല തുവർത്തുമ്പോൾ ശക്തിയായി ഉലയ്ക്കാതെ ടവ്വൽ കൊണ്ട് മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവർത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുൻപ് മുടി ചീകരുത്.

ഇലക്കറികൾ, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വർധിപ്പിക്കും.

മുടി ചീവുമ്പോഴും ശ്രദ്ധിക്കണം. ആദ്യം മുടിയുടെ അറ്റത്തു ചീവിയിട്ടു നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതൽ താഴേക്ക് ചീവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button