Latest NewsKeralaIndia

സൈന്യം ബാബുവിനരികിൽ, കയ്യിൽ പിടിച്ചു, വെള്ളം കൊടുക്കുന്നു

പാലക്കാട്: മലമ്പുഴ മലയിൽ പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക്. യുവാവിന്റെ തൊട്ടടുത്ത് സൈന്യം എത്തി. ബാബുവുമായി സംസാരിക്കുകയും ബാബുവിന്റെ കയ്യിൽ പിടിക്കുകയും വെള്ളം കൊടുക്കുകയും ചെയ്യുന്നതായി മനോരമ ടിവി ലൈവ് ദൃശ്യങ്ങൾ വെളിയിൽ വിട്ടു. യുവാവ് മലയിടുക്കിൽ കുടുങ്ങിയിട്ട് 43 മണിക്കൂർ പിന്നിട്ടു. ബാബുവിന് ഇപ്പോൾ എന്തെല്ലാമാണ് നൽകേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടർമാരുടെ നിർദ്ദേശങ്ങളും തേടുന്നുണ്ട്.

രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ എത്തി താഴെ ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങുകയായിരുന്നു. ബാബുവുമായി സൈനികര്‍ സംസാരിച്ചു. ഇനി ബാബുവിനെ മലയിടുക്കില്‍നിന്നു പുറത്തെത്തിക്കുകയെന്ന ദൗത്യമാണ് സൈന്യത്തിനു മുന്നിലുള്ളത്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്.താഴെ ബാബുവിനെ കാത്ത് ഡോക്ടര്‍ അടക്കം ഒരു വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം തുടര്‍ന്നുള്ള വൈദ്യസഹായം ഇവര്‍ നല്‍കും.ബാബുവിനെ താഴെ എത്തിച്ചാലുടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. ഇതിനായി ആശുപത്രിയിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button