ErnakulamKeralaLatest NewsNews

കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും കൊച്ചിയിൽ

ചൈനയിൽ അടക്കം പല രാജ്യങ്ങളിലും ചികിത്സ നൽകിയിട്ടും ഭേദമാകാതെ വന്നതോടെയാണ് 2019ൽ ഇവർ കൊച്ചിയിലെ ശ്രീധരീയത്തിൽ എത്തി ആയുർവ്വേദ ചികിത്സ ആരംഭിച്ചത്.

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്ര ചികിത്സയോട് അനുബന്ധിച്ച് കൊച്ചിയിൽ എത്തി. അദ്ദേഹവും കുടുംബവും തിങ്കളാഴ്ചയാണ് കൊച്ചിയിലെ കൂത്താട്ടുകുളത്ത് സ്ഥിതിചെയ്യുന്ന ശ്രീധരീയം നേത്ര ചികിത്സാകേന്ദ്രത്തിൽ എത്തിയത്. റയിലയുടെ നാല് മക്കളിൽ ഒരാളായ റോസ്മേരി ഒഡിങ്കയുടെ ചികിത്സയോട് അനുബന്ധിച്ചാണ് ഇവർ കേരളത്തിൽ എത്തിയത്. നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ അദ്ദേഹവും കുടുംബവും അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൂത്താട്ടുകുളത്തെ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി.

Also read: ‘രാഹുൽ ഗാന്ധി രാഷ്ട്രത്തിന്റെ ഭാവിക്ക് ആപത്ത്’ : ഹിജാബ് വിവാദത്തിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി

2017 ൽ രോഗം ബാധിച്ച് റോസ്മേരിക്ക് തന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. പിന്നീട് ചൈനയിൽ അടക്കം പല രാജ്യങ്ങളിലും ചികിത്സ നൽകിയിട്ടും ഭേദമാകാതെ വന്നതോടെയാണ് 2019ൽ ഇവർ കൊച്ചിയിലെ ശ്രീധരീയത്തിൽ എത്തി ആയുർവ്വേദ ചികിത്സ ആരംഭിച്ചത്. തുടർന്ന് റോസ്മേരിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. ഇതിന്റെ തുടർ ചികിത്സയ്ക്കാണ് ഇപ്പോൾ ഇവർ കുടുംബസമേതം വീണ്ടും എത്തിയിരിക്കുന്നത്.

റയില ഒഡിങ്കയും കുടുംബവും ഏതാനും ദിവസങ്ങൾ കൊച്ചിയിൽ ഉണ്ടാകും. ശ്രീധരീയത്തിലെ ചികിത്സയിൽ റയിൽ ഒഡിങ്കയുടെ മകൾ റോസ്മേരിക്ക് കാഴ്ച തിരികെ ലഭിച്ചത് കെനിയയിലെ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. പിന്നീട് ഒരു ടെലിവിഷൻ അഭിമുഖത്തിലും റയില ശ്രീധരീയത്തിലെ ചികിത്സയെ പ്രശംസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button