Latest NewsKeralaNews

ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസിലിരുത്തണം, അവരുടെ അവകാശം സംരക്ഷിക്കണം : സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി സിപിഎം

ന്യൂഡല്‍ഹി : വിദ്യാലയങ്ങളിലും കോളേജ് കാമ്പസിലും ഹിജാബ് ധരിച്ച് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് സിപിഎം. പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസുകളില്‍ ഇരിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എംപി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തെഴുതി. വിദ്യാര്‍ത്ഥിനികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്.

Read Also : ഹജ്ജിന് പോകുന്നവര്‍ പോലും മുഖം മറയ്ക്കുന്നില്ല, ഹിജാബ് ധരിച്ചാല്‍ വിദ്യാര്‍ത്ഥി എന്ന പദത്തിന് അര്‍ത്ഥമില്ലാതാകും

‘മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനും പഴയതുപോലെ ഹിജാബ് ധരിച്ച് ക്ലാസുകളില്‍ ഇരിക്കാനുമുള്ള അവകാശം സംരക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണം. ഹിജാബ് ധരിച്ച് മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നതിനെച്ചൊല്ലി കര്‍ണാടകത്തില്‍ അനാവശ്യവിവാദം ഉണ്ടായിരിക്കയാണ്. വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍’ എളമരം കരിം കത്തില്‍ ചൂണ്ടിക്കാട്ടി.

ദശകങ്ങളായി പെണ്‍കുട്ടികള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ചെത്തിയിരുന്നു. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമുമായി ഒത്തുപോകാന്‍ ഷാളിന്റെ നിറം ഏകീകരിച്ചിരുന്നുവെന്നുമാത്രം. ഈ അനാവശ്യ വിവാദം തടയാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ അങ്ങനെ ഉണ്ടായിട്ടില്ലെന്നും കത്തില്‍ എളമരം കരീം ആരോപിക്കുന്നു.

‘സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പ്രചരിപ്പിക്കുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം. വിദ്യാര്‍ത്ഥിനികളുടെ അവകാശം സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്രം നിര്‍ദ്ദേശിക്കണം. അനാവശ്യവിവാദം അവസാനിപ്പിച്ച് രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണം’ – എളമരം കരിം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button