തിരുവനന്തപുരം : നിക്ഷേപ രംഗത്ത് നമ്പര്‍ വണ്‍ ആകാന്‍ കേരളം ഒരുങ്ങുന്നു. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്ന് യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ കൂടുതല്‍ സംരഭകര്‍ താല്‍പര്യമറിയിച്ചിട്ടുണ്ട്. കേരളത്തില്‍ മുതല്‍മുടക്കുന്ന നിക്ഷേപകര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുവെന്നും നിക്ഷേപ ചര്‍ച്ചകള്‍ക്കായി അബുദാബി ചേംബര്‍ അധികൃതര്‍ ഉടന്‍ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് യാത്രയ്ക്ക് ശേഷം കേരളത്തില്‍ എത്തി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു പിണറായി വിജയന്‍. നാലര മാസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കണ്ടത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി നൂറുദിന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നൂറുദിന പരിപാടിയുടെ ഭാഗമായി 1557 പദ്ധതികള്‍ നടപ്പാക്കും. നേരത്തെ പ്രഖ്യാപിച്ച നൂറ് ദിന പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരി 10 മുതല്‍ മെയ് 20 വരെയാണ് പദ്ധതി നടപ്പിലാക്കുക. മൂന്നു മാസത്തിനിടെ 1557 പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. മൂന്നു മേഖലകളില്‍ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments