ചെന്നൈ: പ്രസവം നിര്‍ത്തിയിട്ടും ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് തമിഴ്നാട് സര്‍ക്കാട് വഹിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെങ്കിലും അതിലെ പിഴവ് മൂലം യുവതി വീണ്ടും ഗര്‍ഭിണിയാവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. യുവതിക്ക് നിലവില്‍ രണ്ട് കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷി കൂടി കുടുംബത്തിന് ഇല്ലെന്നതിനാലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്.
എന്നാല്‍ 2017ല്‍ യുവതി വീണ്ടും ഗര്‍ഭിണിയായി. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതിയെ സമീപിച്ചത്. ഇത്തരം പിഴവുകള്‍ സാധാരണമാണെന്ന ആരോഗ്യവകുപ്പിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കന്യാകുമാരി സ്വദേശിനിയാണ് ഇവര്‍. ഇപ്പോള്‍ ജനിച്ച കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
ഇതിന് പുറമെ കുട്ടിക്ക് 21 വയസ്സാകുന്നത് വരെ മാസം 10,000 രൂപയും അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.മൂന്നാമത്തെ കുട്ടി ജനിച്ചതോടെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
Post Your Comments