MalappuramLatest NewsKeralaNattuvarthaNews

സഹായമഭ്യർത്ഥിച്ച് വീടുകളില്‍ എത്തും, കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങും: മോഷ്ടാവ് പിടിയിൽ

മലപ്പുറം: മകളുടെ വിവാഹത്തിന് സഹായമഭ്യർത്ഥിച്ച് വീടുകളില്‍ എത്തി കുട്ടികളുടെ ആഭരണങ്ങള്‍ മോഷ്ടിച്ച് മുങ്ങുന്ന മോഷടാവ് പോലീസിന്റെ പിടിയിൽ. മഞ്ചേരി ആനക്കയം സ്വദേശി മടാരി പള്ളിയാലില്‍ അബ്ദുല്‍ അസീസ് (50) ആണ് പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമായത്താണ് ഇദ്ദേഹം മോഷണത്തിനായി വീടുകളില്‍ എത്തുന്നത്. കുട്ടികളുടെ ആഭരണങ്ങളാണ് ഇയാൾ മോഷ്ടിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങപ്പാറയിൽ വീടിന് സൈഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈചെയിന്‍, വള,അരഞ്ഞാണം തുടങ്ങി മൂന്നര പവന്‍ ആഭരണങ്ങൾ ഇയാൾ മോഷ്ടിച്ചിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.

പാറക്കെട്ടില്‍ 30 മണിക്കൂറായി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല : സന്ദീപ് വാര്യര്‍

കോട്ടക്കല്‍, ആലുവ തുടങ്ങിയ സ്ഥലങ്ങളിലെ സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ കേസുണ്ട്. ജില്ലയില്‍ മറ്റുപലയിടത്തും മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയില്‍ നിന്ന് ചൊവ്വാഴ്ച്ച പുലര്‍ച്ചെ പ്രതിയെ പിടിയിലാകുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button