ജനീവ: സൈബർ ആക്രമണത്തിലൂടെ ഉത്തര കൊറിയ ദശലക്ഷക്കണക്കിന് മില്യൺ ഡോളറാണ് തട്ടുന്നതെന്ന് ഐക്യരാഷ്ട്ര സംഘടന. ധനകാര്യ സ്ഥാപനങ്ങൾ, ക്രിപ്റ്റോകറൻസി സ്ഥാപനങ്ങൾ, എക്സ്ചേഞ്ചുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് ഉത്തര കൊറിയൻ ഹാക്കർമാർ പണം മോഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള അനധികൃത പണം രാജ്യം ഉപയോഗപ്പെടുത്തുന്നത് ആണവായുധ ഗവേഷണത്തിനാണെന്നും യു.എൻ വിദഗ്ധർ വ്യക്തമാക്കി.
2020-നും 2021-നും ഇടയിലായി, വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും മൂന്ന് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ നിന്നും ഉത്തര കൊറിയൻ ഹാക്കർമാർ 50 മില്യണിലധികം ഡോളറാണ് മോഷ്ടിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങളും യു.എൻ പുറത്തുവിട്ടിട്ടുണ്ട്. 2021-ൽ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും സൈറ്റുകളിൽ, ഏഴ് തവണയായി നടത്തിയ സൈബർ ആക്രമണത്തിലൂടെ ഉത്തരകൊറിയ ഏകദേശം 400 മില്യൺ ഡോളർ മൂല്യമുള്ള ക്രിപ്റ്റോകറൻസി മോഷ്ടിച്ചതായും യു.എൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫിഷിംഗ്, കോഡ് എക്സ്പ്ലോയിറ്റ്, മാൽവെയർ, അഡ്വാൻസ്ഡ് സോഷ്യൽ എഞ്ചിനീയറിംഗ് എന്നിവയിലൂടെയാണ് ഇത്തരത്തിലുള്ള ഓർഗനൈസേഷനുകളിൽ നിന്നും ഉത്തര കൊറിയ പണം മോഷ്ടിക്കുന്നത്. സൈബർ ആക്രമണം നടത്തുമ്പോൾ, രാജ്യത്തിന്റെ ഔദ്യോഗിക നാമമായ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ ഇനീഷ്യലുകളാണ് ഉപയോഗിക്കുന്നതെന്നും യു.എൻ ചൂണ്ടിക്കാട്ടി.
Post Your Comments