Latest NewsIndia

കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രമുയരുന്നു : പ്രതിഷ്ഠയ്ക്കുള്ള പഞ്ചലോഹവിഗ്രഹം നൽകുമെന്ന് ശൃംഗേരി മഠം

ശ്രീനഗർ: കശ്മീരിൽ പുതിയ ശാരദാ ക്ഷേത്രം നിർമ്മിക്കുന്നു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ തീത്വാൾ പ്രദേശത്തെ നിയന്ത്രണ രേഖയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. പാക് അധീന കശ്മീരില്‍ സ്ഥിതി ചെയ്യുന്ന, തകര്‍ന്നടിഞ്ഞ ഹിന്ദു ക്ഷേത്രവും പുരാതന പഠന കേന്ദ്രവുമാണ് ശാരദ ക്ഷേത്രം. നിലവിൽ, ഇത് തർക്കഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിനു പകരമാണ് പുതിയ ക്ഷേത്രം.

അറിവ്, സംഗീതം, കല, സംസാരം, ജ്ഞാനം, പഠനം എന്നിവയുടെ ഹിന്ദു ദേവതയാണ് ശാരദാ ദേവി. തീത്വാളിലെ ക്ഷേത്രനിര്‍മ്മാണത്തിന് ശൃംഗേരി മഠം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ശാരദാ ദേവിയുടെ പുതിയ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുമെന്നും ശൃംഗേരി മഠം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ വി.ആര്‍ ഗൗരിശങ്കര്‍ അറിയിച്ചു.

സിഇ ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയില്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ ക്ഷേത്ര സര്‍വ്വകലാശാലകളില്‍ ഒന്നായിരുന്നു ഇത്. അമൂല്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനായി പണ്ഡിതന്മാര്‍ ദീര്‍ഘദൂരം സഞ്ചരിച്ച് ഇവിടെ എത്താറുണ്ടായിരുന്നതായി കഥകളിൽ പ്രത്യേകം പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button