അടുക്കളയില്‍ തിരക്ക് പിടിച്ച ജോലികള്‍ക്കിടയില്‍ പാല്‍ തിളപ്പിക്കാന്‍ വച്ചാല്‍ പലപ്പോഴും അത് തിളച്ചുതൂകുന്നത് വരെ മിക്കവരും ശ്രദ്ധിക്കില്ല. തിളച്ചുപോകുമ്പോഴാകട്ടെ, പാല്‍ നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, അടുപ്പ് അടക്കം പാചകം ചെയ്യുന്ന ഭാഗം മുഴുവനും വൃത്തികേടാവുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ സഹായിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.
നന്ദിത അയ്യര്‍ എന്ന ട്വിറ്റര്‍ യൂസറാണ് കിടിലന്‍ പൊടിക്കൈ പങ്കുവച്ചത്. പാല്‍ തിളച്ചുതൂകാതിരിക്കാന്‍ പാത്രത്തിന് മുകളില്‍ തിരശ്ചീനമായി മരത്തിന്റെ ഒരു തവി വച്ചാല്‍ മാത്രം മതിയെന്നാണ് ഇവര്‍ വീഡിയോയിൽ പറയുന്നത്. പതിനായിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. ഇത്രയും സിമ്പിളായ ടിപ് കൊണ്ട് പതിവ് ശല്യമായ പ്രശ്‌നം പരിഹരിക്കാമെന്ന് അറിഞ്ഞില്ലെന്ന് മിക്കവരും പറയുന്നത്.
Read Also : ബസിൽ യുവതിയോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ
മരത്തിന്റെ തവിക്ക് പകരം സ്റ്റീല്‍ തവിയോ മറ്റോ വയ്ക്കരുത്. ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാകുമ്പോള്‍ ചൂട് പിടിക്കില്ല. തിള വന്ന് അത് പൊട്ടി പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, താഴെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നതോടെ പാല്‍ പാത്രത്തിനുള്ളില്‍ തന്നെ തുടരുകയാണ് ചെയ്യുന്നത്.
Did you know keeping a wooden ladle over the milk pan prevents the milk from boiling over? #Cookingtip pic.twitter.com/hDC5mb51iV
— Nandita Iyer (@saffrontrail) November 10, 2021
Post Your Comments