Latest NewsNewsFood & CookeryLife StyleHealth & Fitness

കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നൽകാം

ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികൾ ഏറ്റവും കൂടുതൽ വരാറുള്ളത്. ഈ സാഹചര്യത്തിൽ കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

കുട്ടികളുടെ വളർച്ചയ്ക്ക് അനിവാര്യമായ പ്രോട്ടീനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഒരു വയസ് മുതൽ കുട്ടികൾക്ക് തൈര് നൽകാവുന്നതാണ്. പതിവായി തൈര് കഴിക്കുന്നത് നല്ല ബാക്ടീരിയകളാൽ നിറയ്ക്കുന്നു. അവരുടെ ആരോഗ്യം ശക്തവും ദഹനപ്രക്രിയകളും സുഗമമായി നിലനിർത്തുന്നു.

Read Also  :  കൈകൾ മുകളിലേക്കുയർത്തി മുഷ്ടി ചുരുട്ടി ‘അല്ലാഹു അക്ബർ’ വിളിച്ച് പെൺകുട്ടി – വീഡിയോ, ഹിജാബ് വിവാദം പുകയുമ്പോൾ

മധുരക്കിഴങ്ങ് പോഷക സമ്പുഷ്ടവും ഏറ്റവും രുചികരവുമാണ്. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിനും വിറ്റാമിൻ സിയും മറ്റ് ആവശ്യകതകളും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, സി എന്നിവ കൂടാതെ, മധുരക്കിഴങ്ങിൽ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല മലബന്ധ പ്രശ്നം അകറ്റാനും സഹായിക്കും.

കുട്ടികളുടെ കാഴ്ചശക്തിയ്ക്കും, കണ്ണുകളുടെ വികസനത്തിനും കാരറ്റ് സഹായിക്കുന്നു. നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും ഇത് ഫലപ്രദമാണ്. കാരറ്റിലടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിൻ കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ​ഏറെ നല്ലതാണ്.

Read Also  :   ഫെബ്രുവരി 9,10 തീയതികളില്‍ സൗരക്കൊടുങ്കാറ്റ് ഉണ്ടാകും, ഭൂമിയില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ദൈനംദിന പോഷണത്തിന് ആവശ്യമായ മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും നട്‌സും ഡ്രൈ ഫ്രൂട്ട്‌സുളിലും അടങ്ങിയിട്ടുണ്ട്. കശുവണ്ടി, ഉണക്കമുന്തിരി, അത്തിപ്പഴം, ബദാം, ഈന്തപ്പഴം, പിസ്ത, വാൾനട്ട്, നിലക്കടല എന്നിവ കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തും.

കിവി, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കുട്ടികൾക്കുള്ള ഏറ്റവും മികച്ച പഴങ്ങളാണ്. ഇവയിൽ വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button