തിരുവനന്തപുരം: ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്ന രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിനെ തുടർന്ന് മീഡിയ വൺ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. വിഷയത്തിൽ വിവാദപരമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ.
മോദീജീക്കോ അമിത് ജീക്കോ ഒരാളെ പൂട്ടണമെങ്കിൽ അയാൾ ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നുവെന്നും രഹസ്യാന്വേഷണ ഏജൻസിയുടെ ക്രഡിബിലിറ്റി, അക്കൗണ്ടബിലിറ്റി, എന്തടിസ്ഥാനത്തിലാണ് അവർ റിപ്പോർട്ടുകൾ എഴുതുക എന്നൊന്നും ചോദിക്കരുതെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇത് തീർത്തും അപകടകരമാണെന്നും ഭരണഘടന നിലനിർത്തിക്കൊണ്ട് തന്നെ അതിലെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും ഹരീഷ് പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.
അയാൾ ദേശസുരക്ഷയ്ക്ക് ഭീഷണി ആണെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നു. എന്താണീ രഹസ്യാന്വേഷണ ഏജൻസിയുടെ ക്രഡിബിലിറ്റി, അക്കൗണ്ടബിലിറ്റി, എന്തടിസ്ഥാനത്തിലാണ് അവർ റിപ്പോർട്ടുകൾ എഴുതുക എന്നൊന്നും ചോദിക്കരുത്. അവർ എഴുതുന്നത് സത്യമായിരിക്കും. അതിന്മേൽ fact check സംവിധാനം ഇല്ല, വേണ്ട.
ആ റിപ്പോർട്ട് വെച്ച് സർക്കാരിന്റെ കണ്ണിലെ കരടായ ആളിന്റെ ആധാർ കാർഡ് ബ്ലോക്ക് ചെയ്യുന്നു. ബാങ്ക്, ഫോൺ, ക്രഡിറ്റ് കാർഡ്, യാത്ര, നികുതി, ശമ്പളം, വോട്ട്, എന്നുവേണ്ട പൗരന് ജീവിക്കാൻ ആവശ്യമുള്ള എല്ലാം ഓട്ടോമാറ്റിക് ആയി ബ്ലോക്കാവും. (അതിലേക്ക് ഭൂമിയുടെ തണ്ടപ്പേർ കൂടി ചേർത്തിട്ടുണ്ട് കേരളാ സർക്കാർ.) കഞ്ഞി കുടിച്ചു കിടക്കാൻ പോലും പറ്റില്ല. എന്നാൽ സർക്കാർ അയാളെ കൊന്നോ? ജയിലിലിട്ടോ?? ഒന്നുമില്ല.
എന്തിനാണ് അയാളെ ബ്ലോക്ക് ചെയ്തതെന്നു ഫയലിൽ ഉണ്ടായാൽ മതി. കോടതി പോലും ഇടപെടില്ല. ഇടപെടരുതെന്നു സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫ് 2014 ൽ തന്നെ വിധിച്ചിട്ടുണ്ട്. കാരണം എന്തായിരുന്നു എന്ന് ബ്ലോക്കായവനോ സമൂഹമോ ഒരുകാലത്തും അറിയില്ല. കാരണം അറിഞ്ഞാലല്ലേ ചർച്ച നടക്കൂ. അത് വേണ്ട.
വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടയ്ക്കിറങ്ങിയ പൊലീസുകാരൻ കീഴടങ്ങി: തെളിവെടുപ്പ് നടത്തി
ഈ ട്രെൻഡ് തീർത്തും അപകടകരമായ ഒന്നാണ്. ഭരണഘടന നിലനിർത്തിക്കൊണ്ട് തന്നെ അതിലെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ഒന്ന്. ആധാർ ഉൾപ്പെടെയുള്ളവയുടെ ജനാധിപത്യ വിരുദ്ധത ഒരു ജനത എന്ന നിലയ്ക്ക് നാമിനിയും അറിയാനിരിക്കുന്നതേയുള്ളൂ.
അതിന്റെ ദുരുപയോഗം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. ഇപ്പോൾ നിങ്ങൾ സ്റ്റേറ്റിന്റെ നല്ലകുട്ടി ആയിരിക്കാം. എന്നുകരുതി എപ്പോഴും നിങ്ങൾ സുരക്ഷിതമാണെന്ന് കരുതരുത്.
ഈ രാജ്യത്തെ ഓരോ സ്ഥാപനവും നീതി നൽകുന്നതിൽ പരാജയപ്പെടുന്ന വാർത്ത കാണുമ്പോൾ, അതെന്നെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്നു കരുതിയാവും പലരെയും പോലെ ആ നടിയും ജീവിച്ചിരിക്കുക. ഇന്നോ? ഓരോ ജനാധിപത്യ സ്ഥാപനത്തിന്റെയും അപചയം ആ നടിയുടെ ജീവിക്കുവാനുള്ള അവകാശം തന്നെ ഇല്ലാതാക്കുന്നത് അവർക്കറിയാം, ഈ രാജ്യത്തെ സംവിധാനങ്ങളുടെ നീതിരാഹിത്യത്തെപ്പറ്റി അവർക്ക് പ്രസിഡന്റിനോട് പരാതി പറയേണ്ടി വരുന്നു. ഇത്രയേ ഉള്ളൂ സുരക്ഷിതമെന്ന് കരുതി ജീവിക്കുന്ന ഓരോരുത്തരും ഇരയാകുന്നതിലേക്കുള്ള ദൂരം. ജീവിതത്തിലെ ഏത് സന്നിഗ്ധ ഘട്ടത്തിലും നിങ്ങൾ അധികാരമുള്ള ആളുകളുടെ കണ്ണിലെ കരട് ആകാം, നിങ്ങളെത്ര പാവമാവും സാത്വികനായും ജീവിച്ചാലും….
മത്സ്യത്തൊഴിലാളിയെ കുത്തിക്കൊന്നു : മീനിനെതിരെ കേസെടുത്ത് വിശാഖപട്ടണം പോലീസ്
ആധാറിന്റെ കൈകൾ ഓരോ ഇടങ്ങളിലേക്കും നീളുമ്പോൾ, അതിനു പൗരസമൂഹത്തോട് എന്ത് അക്കൗണ്ടബിലിറ്റി ആണുള്ളത് എന്ന ചോദ്യം ഉത്തരമില്ലാതെ ബാക്കിയുണ്ട്. സർക്കാർ പറയുന്ന സദുദ്ദേശത്തിനു ആണെങ്കിൽ, ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് കീഴിൽ ആധാറിനെ കൊണ്ടുവരാത്തത് എന്തേ, ആ ബിൽ പാസാക്കാത്തത് എന്തേ എന്ന ചോദ്യത്തിനൊന്നും ഉത്തരമില്ല… ഇന്നാട്ടിലെ ഭരണവ്യവസ്ഥയ്ക്ക് ജനാധിപത്യസ്വഭാവവും അക്കൗണ്ടബിലിറ്റിയും ഉറപ്പാക്കുക എന്നത് മാത്രമേ പരിഹാരമായി ഉള്ളൂ. അത് നിങ്ങൾക്ക് നേരെ പല്ലും നഖവും കൊണ്ടുവരുന്നത് വരെ നിങ്ങൾ കാത്തിരിക്കരുത്… അതിനർത്ഥം യഥാർത്ഥ രാജ്യദ്രോഹികളെ ശിക്ഷിക്കേണ്ട എന്നല്ല. അത് കണ്ടുപിടിക്കാൻ ജനാധിപത്യപരമായ, മനുഷ്യയുക്തിക്ക് ബോധ്യമാകുന്ന മാർഗ്ഗങ്ങൾ വേണം.
പറഞ്ഞെന്നേയുള്ളൂ….
Post Your Comments