അമിതവണ്ണം കുട്ടികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് വിദഗ്ധ പഠനം. ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം ഇത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും.
കുട്ടികളില്‍ ബുദ്ധിവികാസത്തിന് പോഷക ഗുണമുളള ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ കുട്ടികളെ പ്രോത്സഹിക്കുക. പ്രായത്തിനനുസരിച്ച് ആവശ്യത്തിന് മാത്രം ഭക്ഷണം നല്‍കാനും ശ്രദ്ധിക്കണം. കൂടാതെ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുന്നതും നല്ലതാണ്.
Read Also : ‘പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി’ : നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല
കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വയറിലെ കൊഴുപ്പ് കാരണമാകുമെന്ന് പറയുന്നു. ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലുകളിലൂശട വേഗത്തില്‍ രക്തം നീങ്ങുന്നു. അത് മൊത്തത്തിലുളള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദ്ഗധര്‍ പറയുന്നു. രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന മാറ്റങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും ആരംഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments