KeralaLatest NewsNews

പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയല്ല ‘മോദി പൈജാമയിട്ട പിണറായിയാണ്’: ലീ​ഗ് എംഎല്‍എ നജീബ് കാന്തപുരം

കേന്ദ്ര നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യം.

 തിരുവനന്തപുരം : ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചതിന് പിന്നാലെ തടസ്സമില്ലാതെ അഴിമതി നടത്താന്‍ സാധിക്കുന്ന ഒരു സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് പിണറായി സര്‍ക്കാരെന്ന വിമർശനവുമായി മുസ്ലിം ലീ​ഗ് എംഎല്‍എ നജീബ് കാന്തപുരം.

നിലവിലുള്ള ഒരു നിയമം അതിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന അല്ലെങ്കില്‍ അപര്യാപ്തമാകുന്ന സാഹചര്യത്തിലാണ് അതില്‍ ഭേദഗതി അവശ്യമായി വരിക. എന്നാല്‍ ഒരു നിയമം അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിന്റെ പേരില്‍ ഭേദഗതി ചെയ്യപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

read also: എത്ര നല്ല പോലീസ്: സർവീസിൽ നിന്ന് ഡിസ്മിസ് ചെയ്ത പോലീസുകാരനെ തിരിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ

‘ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചു. അല്ലെങ്കിലും അഴിമതിയുടെയും ലോകായുക്തയുടെയും (കേന്ദ്രത്തില്‍ ലോക്പാല്‍) കാര്യത്തില്‍ ബിജെപി-യുടെ നിലപാടിന് ചേരുന്ന ഒരു ഓര്‍ഡിനന്‍സുമായി ചെന്നാല്‍ ബിജെപി അതിന് എങ്ങനെ എതിരു പറയും? കേന്ദ്ര നയത്തോടു താദാത്മ്യപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകളാണല്ലോ ബിജെപിയുടെ ആവശ്യം.

ലോകായുക്തയെ നിര്‍വീര്യമാക്കുന്ന ജനവിരുദ്ധ തീരുമാനം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുത്ത ജനാധിപത്യ വിരുദ്ധമായ മാര്‍ഗം കൂടി പരിശോധിച്ചാല്‍ പിണറായി വിജയന്‍ ‘മുണ്ടുടുത്ത മോദിയാണ്’ എന്ന ശൈലി പരിഷ്കരിച്ച്‌ നരേന്ദ്ര മോദി ‘പൈജാമായിട്ട പിണറായിയാണ് ‘ എന്നാക്കേണ്ട സമയമായി എന്നു വേണം കരുതാനെന്നും’ എംഎല്‍എ നജീബ് കാന്തപുരം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button