Latest NewsNewsInternationalOmanGulf

കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധം: മുന്നറിയിപ്പ് നൽകി ഒമാൻ

മസ്‌കത്ത്: കാർഷികോത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. രാജ്യത്തേക്ക് കൃഷി സംബന്ധമായ ഉത്പന്നങ്ങളും, കന്നുകാലികൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയെയും ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇമ്പോർട്ട് പെർമിറ്റ് നിർബന്ധമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് വാട്ടർ റിസോഴ്‌സസ് വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും ഇത്തരം ഉത്പ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

Read Also: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

ഒമാനിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ അയക്കുന്നതിന് മുൻപ് തന്നെ ഈ രേഖകൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഈ രേഖകൾ ഒമാനിലെത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതും, അയച്ച രാജ്യത്തേക്ക് തിരിച്ചയക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുന്നതിന് പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: മകളോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെ ലോറിയിടിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button