MalappuramKeralaNattuvarthaLatest NewsNews

സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊന്നൊടുക്കിയതായി പരാതി

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍ ച​ത്ത​ത്​ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്

മ​ഞ്ചേ​രി: സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊന്നൊടുക്കിയതായി പരാതി. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ള്‍ ച​ത്ത​ത്​ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. ന​റു​ക​ര ക​ണ്ടം​ക്കു​ള​ത്ത് ആണ് സംഭവം.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ കൊല്ലുക മാത്രമല്ല കു​ളം മ​ലി​ന​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ട്​​ല, വ​രാ​ല്‍ തു​ട​ങ്ങി​യ​വ​യും ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​മാ​ണ് ഏ​റെ​യും ചത്തത്. വ​ലി​യ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു ​പൊ​ന്തി​യ​വ​യി​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​വ​യെ കൊ​ണ്ടു പോ​യെ​ന്നാ​ണ് നി​ഗ​മ​നം. ന​ഗ​ര​സ​ഭ ആ​റു​മാ​സം മുമ്പ് നി​ക്ഷേ​പി​ച്ച​തും നേ​ര​ത്തേ​യു​ള്ള​തു​മാ​യ കു​ഞ്ഞു​ങ്ങ​ളാ​ണ് കു​ള​ത്തി​ലു​ള്ള​ത്.

Read Also : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനെത്തിയ പ്രവാസി മലയാളി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​പി​ച്ചോ, വി​ഷം ക​ല​ക്കി​യോ ആ​ണ് വ​ലി​യ മ​ത്സ്യ​ങ്ങ​ളെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് സൂചന. തുടർന്ന് ച​ത്ത മ​ത്സ്യ​ങ്ങ​ളെ നാ​ട്ടു​കാ​ര്‍ നീ​ക്കം ചെയ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ സ​ലീ​ന​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് കേസെടുത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button