ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിയോട് കേന്ദ്രസർക്കാർ ഏർപ്പെടുത്തുന്ന സുരക്ഷാ സ്വീകരിക്കാൻ അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തനിക്ക് സുരക്ഷ വേണ്ടെന്ന ഒവൈസിയുടെ പ്രഖ്യാപനത്തെ തുടർന്നാണിത്.
സർക്കാരിന്റെ വിലയിരുത്തൽ പ്രകാരം, ഒവൈസിയുടെ ജീവന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ അഭ്യർത്ഥന. ഇക്കാര്യം സുരക്ഷാ ഏജൻസികളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അതിനാൽ, ഒവൈസിയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, അത് സ്വീകരിക്കണമെന്നുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ്, ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ വച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണമുണ്ടായി. കാറിൽ ചില ബുള്ളറ്റുകൾ തുളഞ്ഞു കയറിയതല്ലാതെ, ഒവൈസിയ്ക്ക് കാര്യമായി പരിക്ക് പറ്റിയിരുന്നില്ല. സംഭവത്തെ തുടർന്ന് കുറ്റവാളികളായ രണ്ടു പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments