തിരുവനന്തപുരം: ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
31-03-2020 ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകാം. വാഹനം സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലോ, വാഹനം പൊളിച്ച് കളഞ്ഞെങ്കിലോ, വാഹനം മോഷണം പൊയെങ്കിലോ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി അടച്ച ശേഷം 100 രൂപയുടെ മുദ്രപത്രത്തിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കണം. ഭാവിയിലെ നികുതി ബാധ്യതകളിൽ നിന്ന് ഇതിലൂടെ ഒഴിവാകാം.
തുടർന്നും സർവീസ് നടത്താനാഗ്രഹിക്കുന്ന വാഹന ഉടമകൾക്ക് 01-04-2020 മുതലുള്ള നികുതി അടച്ച് രേഖകൾ സാധുവാക്കി സർവീസ് നടത്തുന്നതിന് അനുമതി ലഭിക്കും.
Post Your Comments