വണ്ടൂർ: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ 59കാരൻ അറസ്റ്റിൽ. തിരുവാലി നടുവത്ത് സ്വദേശി തിണ്ണക്കതൊടി സുകുമാരനെയാണ് സി.ഐ ഇ. ഗോപകുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments