News

സ്വപ്ന സുരേഷിനോട് സെറ്റ്‌ ചെയ്‌തുവച്ച്‌ ചോദ്യങ്ങൾ ചോദിക്കുന്നു : മാധ്യമങ്ങളുടെ ലക്ഷ്യം സെന്‍സേഷണലിസമെന്ന് ശശികുമാര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിനോട് സെറ്റ് ചെയ്തുവെച്ച ചോദ്യങ്ങളാണ് ചോദിച്ചതെന്നും എത്തരത്തിലുള്ള പ്രവണതകൾ ശരി അല്ലെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് സ്ഥാപനകനുമായ ശശികുമാർ. സ്വപ്‌ന സുരേഷ് വായിച്ചിരുന്നോ? അവര്‍ സ്വന്തം നിലയില്‍ ആ പുസ്‌തകം വായിച്ചതിനുശേഷമാണോ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിക്കാന്‍ തയ്യാറായത്? തുടങ്ങിയ ചോദ്യങ്ങളാണ്‌ ശശികുമാർ ഉയര്‍ത്തുന്നത്. സമൂഹത്തിന്റെ പിന്തുണ നഷ്‌ടപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ മാധ്യമങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും ശശികുമാർ ഓര്‍മിപ്പിക്കുന്നു.

മാധ്യമങ്ങള്‍ സ്വന്തമായി അജണ്ടകള്‍ സെറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു എന്നല്ല. പക്ഷേ, അവര്‍ ആരുടെയോ കളിപ്പാവകള്‍ ആകുന്നുണ്ട്. അതിനു നിന്നുകൊടുക്കുകയല്ലായിരുന്നു വേണ്ടത്.
ആരുടെ, എന്തു തരത്തിലുള്ള അജണ്ടകളാണ് നടക്കുന്നതെന്ന് അന്വേഷിച്ചറിയണമായിരുന്നു. സ്വര്‍ണക്കടത്ത് കേസ് വിചാരച്ചതുപോലെ വിജയിപ്പിച്ചെടുക്കാന്‍ കഴിയതെ പോയതിന്റെ ഇച്ഛഭംഗവും നിരാശയും കൊണ്ടു നടക്കുന്നവരുണ്ട്.

സ്വപ്‌നയ്‌ക്ക് പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള സാഹചര്യമൊരുക്കി കൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഇവിടെ നടന്നത്, മാധ്യമങ്ങള്‍ സെറ്റ് ചെയ്‌തു വച്ചിരുന്നു സ്റ്റോറിക്കു വേണ്ടി അവരെക്കൊണ്ട് കാര്യങ്ങള്‍ പറയിപ്പിച്ചെടുക്കുകയായിരുന്നു. എം ശിവശങ്കര്‍ ഒരു പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കുന്നു. ആ പുസ്‌തകത്തിലെ ചില കാര്യങ്ങളോട് സ്വപ്‌ന സുരേഷ് പ്രതികരിക്കുന്നു. ആ പ്രതികരണങ്ങള്‍കൊണ്ട് സ്വര്‍ണക്കടത്ത് കേസ് വീണ്ടും കുത്തിപ്പൊക്കി സെന്‍സേഷണലിസം ഉണ്ടാക്കാനായി മാധ്യമങ്ങള്‍ രംഗത്തിറങ്ങുന്നു. ഇതൊക്കെ പൊതുജനം മനസ്സിൽ ആക്കുന്നുണ്ടെന്നും ശശി കുമാർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button