പേരയിലയിൽ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ നമ്മളില്‍ പലര്‍ക്കും പേരയിലയുടെ ഗുണങ്ങള്‍ അറിയില്ല. വിറ്റാമിന്‍ ബി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതാണ് പേരയില.
പല രീതിയിലും പേരയില ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പേരയില തിളപ്പിച്ച വെള്ളമാണ്. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്.
Read Also : ചെടി നഴ്‌സറിയില്‍ യുവതി മരിച്ച സംഭവം, കൊലപാതകമെന്ന് പൊലീസ് : വിനീതയുടെ നാലര പവന്റെ മാല കാണാനില്ല
അതുപോലെ തന്നെ പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
Post Your Comments