Latest NewsNewsInternational

ജനങ്ങളെ ഭീതിയിലാഴ്ത്തി കനത്ത നാശം വിതയ്ക്കാന്‍ ബത്സിറായി ചുഴലിക്കാറ്റ് എത്തുന്നു

മഡഗാസ്‌കര്‍ : ജനങ്ങളെ ഭീതിയിലാഴ്ത്തി മഡഗാസ്‌കറിന്റെ കിഴക്കന്‍ മേഖലയില്‍ ആഞ്ഞുവീശാന്‍ ബത്സിറായി ചുഴലിക്കാറ്റെത്തും. ഇത് രണ്ടാമത്തെ ചുഴലിക്കാറ്റാണ് ആഴ്ചകള്‍ക്കിടയില്‍ തീരത്ത് എത്തുന്നത്. തലസ്ഥാന നഗരമായ അന്റനനറിവോയുടെ വടക്കുക്കിഴക്കന്‍ മേഖലകളില്‍ 530 കി.മീ വേഗതയില്‍ ബത്സിറായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇത് രൂക്ഷമായ മണ്ണിടിച്ചിലിനും കാരണമാകും.

Read Also : അ​ട്ട​പ്പാ​ടി​യി​ല്‍ വീണ്ടും ശിശുമരണം : ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു

മണിക്കൂറില്‍ 500 കി.മീ വേഗതയില്‍ കാറ്റ് വീശുമെന്ന പ്രവചനം വന്നതോടെ പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിേയ്ക്ക് മാറ്റിപാര്‍പ്പിച്ചു. ജനുവരി അവസാനത്തിലും മറ്റൊരു ചുഴലിക്കാറ്റ് തീരത്തെത്തിയിരുന്നു.

കാറ്റ് മണിക്കൂറില്‍ അഞ്ഞൂറ് കിലോമീറ്റര്‍ വേഗത്തില്‍ വീശുമെന്നും തിരമാലകള്‍ 15മീ.ല്‍ അധികം ഉയരത്തിലോ എത്താമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് യുഎന്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരിയില്‍ മഡഗാസ്‌കര്‍ തീരത്ത് ആഞ്ഞടിച്ച അനാ ചുഴലിക്കാറ്റ് കുറഞ്ഞത് 1,31,000 പേരെയെങ്കിലും ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button