Latest NewsKeralaNews

മൂന്നാഴ്ചത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം : മൂന്നാഴ്ചത്തെ വിദേശ പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. ചികിത്സയ്ക്കായി കഴിഞ്ഞ മാസം 15നാണ് പിണറായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം 29 ന് മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയിരുന്നു. അവിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് മുഖ്യമന്ത്രി ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.

മുഖ്യമന്ത്രിയുടെ മടക്കം രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുകയാണ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും, ശിവശങ്കറിന്റെ പുസ്തകവും, ഉണ്ടാക്കിയ വിവാദങ്ങളിൽ സർക്കാർ സമ്മർദ്ദത്തിലായിരിക്കെയാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. അനുമതിയില്ലാതെ പുസ്തകം എഴുതിയതിൽ ശിവശങ്കറിനോട് വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.

Read Also   :  ഹിജാബ് വിവാദം രൂക്ഷമാകുന്നു : കാവി ഷോൾ ധരിച്ചും ജയ് ശ്രീറാം വിളിച്ചും ഉഡുപ്പിയിലെ ഹിന്ദു പെൺകുട്ടികളും രംഗത്ത്

അതേസമയം, ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചേക്കും. ഇതിന് ശേഷം ഗവർണർ ഓർഡിനൻസിൽ ഒപ്പിടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button