KeralaLatest NewsNews

വഴിവിളക്ക് സ്ഥാപിക്കാന്‍ സാബു എം ജേക്കബിന്റെ പണപ്പിരിവ്: നടപടി ആവശ്യപ്പെട്ട് കെഎസ്ഇബി

കൊച്ചി : വൈദ്യുതി പോസ്റ്റില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ട്വന്റി-20 കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിച്ചെന്ന് കെഎസ്ഇബി. ഇക്കാര്യം ഉന്നയിച്ച് കെഎസ്ഇബി കിഴക്കമ്പലം അസിസ്റ്റന്റ് എന്‍ജിനീയര്‍ മുഹമ്മദ് എം ബഷീര്‍ കുന്നത്തുനാട് പോലീസില്‍ പരാതി നല്‍കി.

വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് എന്ന പേരില്‍ ഒരു ലൈറ്റിന് 2500 രൂപ വരെയാണ് ശേഖരിക്കുന്നത്.സോഷ്യൽമീഡിയ വഴിയാണ് ഫണ്ട് ശേഖരിക്കുന്നതിന് പ്രചാരം നടത്തുന്നത്.പരാതിയില്‍ പണാപഹരണത്തിന് കേസെടുത്ത് അന്വേഷണം നടത്താനാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also  :   സത്യസന്ധമായി പറഞ്ഞാല്‍ അവസാനം വഴങ്ങിയ ഗോളില്‍ ഞാന്‍ തൃപ്തനല്ല: ഇവാന്‍ വുകൊമാനോവിച്ച്

സ്ട്രീറ്റ് ലൈറ്റ് ചാലഞ്ച് പ്രചാരണം ഇങ്ങനെ :

ജനങ്ങളുടെ ജീവിതവും സുരക്ഷിതത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍
തെരുവ് വിളക്കുകളുടെ പ്രസക്തിയേറുകയാണ്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍, വെങ്ങോല പഞ്ചായത്തുകളിലെ എല്ലാ വൈദ്യുതി പോസ്റ്റുകളിലും വഴിവിളക്ക്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത കമ്പനിയായ ഫിലിപ്‌സിന്റെ ഇക്കോലിങ്ക് ലൈറ്റുകളാണ് വഴിയോരങ്ങളില്‍ സ്ഥാപിക്കാന്‍ പോകുന്നത്. മൂന്ന് വര്‍ഷം വാറണ്ടിയുള്ള 5200 ല്യൂമിനസ് പ്രകാശമുള്ള 45 വാട്‌സ് ലൈറ്റുകളാണിവ. തുരുമ്പ് പിടിക്കാത്ത പൗഡര്‍ കോട്ടിങ്ങോട് കൂടിയ സ്റ്റാന്റുകളിലാണ് ലൈറ്റ് ഘടിപ്പിക്കുക.

Read Also  :  ദിവസവും ഇലക്കറികൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

ഓട്ടോമാറ്റിക് & ഓട്ടോ സെന്‍സറിലൂടെ കൃത്യമായി തെളിയുകയും, അണയുകയും ചെയ്യുന്ന ലൈറ്റുകള്‍ നാടിനെ അത്യാധുനിക സംവിധാനത്തിലേക്ക് എത്തിക്കുന്നു. 2022 ജനുവരി 25 വൈകിട്ട് 8 ന് ആരംഭിച്ച ചലഞ്ചില്‍ 2022 ഫെബ്രുവരി 3-ാം തീയതി രാത്രി 12 മണിവരെ 14,27,970 ( പതിനാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി തൊള്ളായിരത്തി എഴുപത് ) രൂപയാണ് കിട്ടിയത് (571 സ്ട്രീറ്റ് ലൈറ്റുകള്‍ക്കുള്ള തുക). സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ നിങ്ങള്‍ക്കും പങ്കാളിയാവാം താഴെകാണുന്ന ബാങ്ക് അക്കൗണ്ടിലൂടെ…

UPI ID : Twetny20@sbi ( QR code പോസ്റ്ററില്‍ )
Account Number: 34744906845 IFSC : SBIN0070425
Beneficiary Name: Twetny20 Kizhakkambalam Association
Bank : State bank of india, kizhakkambalam Branch
03 /02 /2022 വരെ സംഭാവന നൽകിയവരുടെ വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കില്‍.
https://drive.google.com/…/1UEk5lT9-Kp0Dq3…/view…
എല്ലാ കണക്കുകളും സുതാര്യം ആയിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button