സിഡ്നി: ജസ്റ്റിന്‍ ലാംഗര്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം രാജിവെച്ചു. തന്റെ കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. മൂന്ന് വര്‍ഷത്തിലേറെയായി ഓസീസ് ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി സേവനമനുഷ്ടിച്ചയാളാണ് ലാംഗര്‍.
ഓസീസ് ടീമിന് ടി20 ലോക കപ്പും ആഷസും നേടിക്കൊടുക്കാനായതാണ് ലാംഗറുടെ പരിശീലന കാലയളവിലെ എടുത്തുപറയേണ്ട നേട്ടങ്ങള്‍. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ നഷ്ടമായതും ബംഗ്ലാദേശിനോടും വെസ്റ്റിന്‍ഡീസിനോടും കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടതും ലാംഗറിന് ക്ഷീണമായി.
Read Also:- പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പഴച്ചാറുകൾ
2018ല്‍ പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് മുന്‍ പരിശീലകന്‍ ഡാരന്‍ ലേമാന്‍ രാജിവെച്ചതിനു പിന്നാലെയാണ് ലാംഗര്‍ ഈ സ്ഥാനത്തെത്തുന്നത്. ഈ വിവാദത്തിനു ശേഷം ഓസീസ് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത് ലാംഗറായിരുന്നു.
Post Your Comments