Latest NewsCricketNewsSports

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

മുംബൈ: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. പുതിയ നായകൻ രോഹിത് ശര്‍മയുടെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അഹമ്മദാബാദില്‍ പകലും രാത്രിയുമായിട്ടാണ് മത്സരം. മൂന്ന് വീതം മത്സരങ്ങളുള്ള ടി20 പരമ്പരയിലും ഇരുവരും കളിക്കുന്നുണ്ട്.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ 1000 മത്സരം തികയ്ക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൊവിഡ് ബാധിതരായ ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്കവാദ്, നവ്ദീപ് സൈനി എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക. ഇവര്‍ക്ക് പുറമെ സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. ധവാനും ഗെയ്ക്വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്ടമായേക്കും എന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങും. അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തിയതികളില്‍ ടി20 മത്സരങ്ങള്‍ നടക്കും.

ഇന്ത്യ ഏകദിന ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മായങ്ക് അഗര്‍വാള്‍.

Read Also:- ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ!

വിന്‍ഡീസ് ഏകദിന ടീം: കീറോണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ക്രൂമ ബോന്നര്‍, ഡാരന്‍ ബ്രാവോ, ഷംമ്ര ബൂക്സ്, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്പ്, അകീല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രന്‍ഡണ്‍ കിംഗ്, നിക്കോളാസ് പുരാന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെഫേര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്.

shortlink

Post Your Comments


Back to top button