KannurKeralaLatest NewsNews

ഉത്സവത്തിന് വരുമെന്ന് ഫോൺ വിളിച്ച് പറഞ്ഞു, പിറ്റേന്ന് അമ്മ കേൾക്കുന്നത് മകന്റെ മരണ വാർത്ത: അനുഗ്രഹിന് നീതി തേടി കുടുംബം

8000 രൂപ ലോൺ എടുത്ത് തിരിച്ചടവ് വൈകിയതോടെ ആസാൻ എന്ന ആപ്പിന്റെ അധികൃതർ അനുഗ്രഹിന്റെ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുകയായിരുന്നു.

കണ്ണൂ‌‌‌ർ: പൂനെയിൽ ലോൺ ആപ്പിന്റെ ചതിക്കുഴിൽ പെട്ട് ആത്മഹത്യ ചെയ്ത മലയാളിയായ യുവാവിന് നീതി തേടി കുടുംബം മുഖ്യമന്ത്രിയുടെ അടുത്തേക്ക്. പൂനെ പൊലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി മഹാരാഷ്ട്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്നുമാണ് കുടുംബത്തിന്റെ ആവശ്യം. 8000 രൂപയുടെ ലോൺ തിരിച്ചടവ് വൈകിയതിന് ആപ്പ് അധികൃതർ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന്റെ മനോവിഷമത്തിൽ ആണ് 22 കാരനായ അനുഗ്രഹ് ജീവനൊടുക്കിയത്.

Also read: IPL Auction 2022- ഐപിഎൽ സംപ്രേഷണ അവകാശം: ഇത്തവണ ലക്ഷ്യമിടുന്നത് കഴിഞ്ഞ തവണത്തേക്കാൾ രണ്ട് മടങ്ങ്

ഫെബ്രുവരി 12 ന് ആണ്ടല്ലൂർ കാവിലെ ഉത്സവത്തിന് വരുമെന്നും കുടുംബവുമായി ഒത്തുകൂടണമെന്നും അനുഗ്രഹ് അമ്മയോട് വിളിച്ചു പറഞ്ഞിരുന്നു. നേരം പുലർന്നപ്പോൾ അമ്മ കേൾക്കുന്നത് മകൻ ജീവനോടെ ഇല്ലെന്ന വാർത്തയാണ്. പൂനെ നവി പേട്ടിൽ പെട്രോൾ പമ്പ് ജീവനക്കാരൻ ആയിരുന്ന അനുഗ്രഹ് ആത്മഹത്യ ചെയ്തത് ലോൺ ആപ്പിന്റെ ചതിക്കുഴിയിൽ പെട്ടത് മൂലം ആണെന്ന് പിന്നീട് തെളിഞ്ഞു. 8000 രൂപ ലോൺ എടുത്ത് തിരിച്ചടവ് വൈകിയതോടെ ആസാൻ എന്ന ആപ്പിന്റെ അധികൃതർ അനുഗ്രഹിന്റെ നഗ്ന ദൃശ്യങ്ങൾ മോർഫ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുകയായിരുന്നു. മാനസിക സമ്മർദ്ദവും അപമാനവും സഹിക്കാനാകാതെ അനുഗ്രഹ് ഉടുത്തിരുന്ന ലുങ്കിയിൽ തന്നെ ജീവനൊടുക്കി.

അസ്വാഭാവിക മരണത്തിന് കേസെടുത്തു എന്നല്ലാതെ നവി പേട്ട് പൊലീസ് സംഭവം ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് കുടുംബം പരാതിപ്പെടുന്നത്. മഹാരാഷ്ട്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കുടുംബം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടുന്നത്.

shortlink

Post Your Comments


Back to top button