KeralaLatest NewsArticleNewsWriters' Corner

ജേക്കബ് തോമസിനോട് ഇടഞ്ഞ സർക്കാർ ശിവശങ്കരനു മുന്നിൽ മുട്ടുമടക്കിയോ?

2016 ഒക്ടോബറിൽ ജേക്കബ് തോമസ് പുസ്തകമെഴുതാൻ അനുമതി ചോദിച്ചു സർക്കാറിനെ സമീപിച്ചിരുന്നു.

തിരുവനന്തപുരം: കേരള സമൂഹത്തിൽ ചൂടൻ ചർച്ചാ വിഷയമായി ഉയരുന്നത് എം.ശിവശങ്കർ ഐഎഎസിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയാണ്. സ്വ‍‍ര്‍ണ്ണക്കടത്ത് കേസിലും ലൈഫ് മിഷൻ അഴിമതിക്കേസിലും പ്രതിയായ ശിവശങ്കരൻ 98 ദിവസം ജയിലിലായിരുന്നു. ഈ കേസിലെ ഉള്ളുകളിലെ കുറിച്ച് തുറന്നു പറയുന്ന പുസ്തകമെന്ന പേരിലാണ് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ ശ്രദ്ധനേടുന്നത്.

ജയിലിലെ അനുഭവങ്ങൾ, അന്വേഷണ ഏജൻസികളുടെ സമീപനം അങ്ങനെ എല്ലാം തുറന്നെഴുന്ന പുസ്തകം ജയിൽ മോചിതനായി ഒരു വർഷം പിന്നിടുമ്പോൾ ആണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഡിസി ബുക്സ് ആണ് പ്രസാധകർ. ഈ പുസ്തകത്തിലെ വെളിപ്പെടുത്തൽ സ്വർണ്ണക്കടത്തു കേസിലെ ചുരുൾ അഴിക്കുന്ന തരത്തിലുള്ള വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിയ്ക്കുമെന്നാണ് കേരളീയ സമൂഹം കരുതുന്നത്. എന്നാൽ ഈ പുസ്തകത്തോട് സർക്കാർ പുലർത്തുന്ന നിസ്സംഗതയാണ് ഇപ്പോൾ ചർച്ച. കാരണം സർക്കാർ സർവീസിലിരിക്കെ അനുവാദം വാങ്ങാതെ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം എഴുതിയ ജേക്കബ് തോമസ് ഐപിഎസിനെ സസ്പെൻഡ് ചെയ്ത സർക്കാർ അനുവാദമില്ലാതെ പുസ്തകം എഴുതിയ എം.ശിവശങ്കർ ഐഎഎസിന്റെ കാര്യത്തിൽ ഇത് വരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

read also: യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച ചോട്ടു എന്ന നായയുടെ ജഡം കിണറ്റില്‍, തിരച്ചിലിന് പൊലീസും ഡോഗ്‌സ്‌ക്വാഡും

സിവിൽ സർവീസ് ചട്ടം അനുസരിച്ച് കല, സാഹിത്യ സൃഷ്ടികൾക്കൊഴികെ പുസ്തകരചന പോലുള്ള കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ സർക്കാരിന്റെ മുൻകൂർ അനുമതി തേടണം. ചീഫ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച നിവേദനം നൽകേണ്ടത്. സർക്കാർ ഇക്കാര്യം പരിശോധിച്ച് അനുമതി ഉത്തരവ് നൽകും. അനുമതിയില്ലാതെ പുസ്തകമെഴുതിയാൽ സർക്കാരിനു നടപടിയെടുക്കാം. ജേക്കബ് തോമസിന്റെ പുസ്തകം പുറത്തിറങ്ങിയപ്പോൾ അനുമതിയില്ലാതെയാണ് എഴുതിയതെന്നും സർവീസ് ചട്ടലംഘനമുണ്ടെന്നും പുസ്തകത്തിൽ പതിനാലിടത്തു സർവീസ് ചട്ടം ലംഘിച്ചിട്ടുണ്ടെന്നും അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ശിവശങ്കരുടെ ആത്മകഥ പുറത്തുവന്നപ്പോൾ അതിനെതിരെ സർക്കാർ വിമർശനം ഉന്നയിച്ചിട്ടില്ല. ഈ ഇരട്ടതാപ്പിന് പിന്നിലെ കാരണം കേന്ദ്ര ഏജൻസികൾക്കെതിരെ വിമർശനവുമായി എത്തുന്ന ‘അശ്വത്ഥാമാവ് വെറും ഒരു ആന’യിൽ സംസ്ഥാന സർക്കാർ തലത്തിലെ പലരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് രചന എന്നതാണ്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങളൊന്നും പുസ്തകത്തിലില്ലാത്തതുകൊണ്ടു തന്നെ ശിവശങ്കറിനെതിരെയുള്ള നീക്കമൊന്നും സർക്കാർ ആലോചനയിലില്ലെന്നാണ് സൂചന.

2016 ഒക്ടോബറിൽ ജേക്കബ് തോമസ് പുസ്തകമെഴുതാൻ അനുമതി ചോദിച്ചു സർക്കാറിനെ സമീപിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം നൽകണമെന്നു ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും അത് നൽകിയില്ല. പിന്നീട് പുസ്തകം ഇറങ്ങിയ ശേഷം സർക്കാരിനെതിരെയുള്ള ആരോപണങ്ങൾ വലിയ തോതിൽ ചർച്ചയായതോടെ വിപണിയിൽ ലഭ്യമായ പുസ്തകം പരിശോധിച്ചാണു ചട്ടലംഘനം കണ്ടെത്തിയത്. ഇതേത്തുടർന്ന് ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button