നെതര്‍ലാന്‍ഡ് : എച്ച്‌ഐവി വൈറസിനും പുതിയ വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. നിലവിലെ എച്ച് ഐ വിയേക്കാള്‍ ഇരട്ടിവേഗത്തില്‍ വ്യാപിക്കുന്ന പുതിയൊരു എച്ച് ഐ വി വകഭേദത്തെയാണ് നെതര്‍ലാന്‍ഡ്‌സിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. വി ബി വകഭേദം എന്നറിയപ്പെടുന്ന ഈ പുതിയ വകഭേദം ഇതുവരെ 109 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
Read Also : ബാലചന്ദ്രകുമാര്‍ മാനിപ്പുലേറ്ററാണ്: ബാലചന്ദ്രകുമാര്‍ തിരക്കഥയാണ് കേസെന്ന് ദിലീപ് കോടതിയിൽ
പുതിയ ഇനം ബാധിച്ചുകഴിഞ്ഞാല്‍ വളരെ വേഗത്തില്‍ തന്നെ അത് മനുഷ്യന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തും. സാധാരണ ജീവിതത്തിന്റെ ഭാഗമായ, ജലദോഷം പോലുള്ള അണുബാധകള്‍ പോലും പ്രതിരോധിക്കാന്‍ പിന്നീട് മനുഷ്യ ശരീരത്തിനു കഴിയില്ല. അതായത്, ഈ പുതിയ വകഭേദം ബാധിച്ച വ്യക്തിക്ക്, പഴയ വകഭേദം ബാധിക്കുന്നതിലും വേഗത്തില്‍ എയ്ഡ്‌സ് എന്ന രോഗാവസ്ഥയിലേക്ക് കടക്കേണ്ടതായി വരും എന്നര്‍ത്ഥം.
മാത്രമല്ല, ഈ പുതിയ വകഭേദത്തിന്റെ വൈറല്‍ ലോഡും പഴയതിനേക്കാള്‍ കൂടുതലാണ്. 3.5 മുതല്‍ 5.5 വരെയാണ് വൈറല്‍ ലോഡ്. അതിനര്‍ത്ഥം ഇത് ബാധിച്ച ഒരു വ്യക്തിക്ക് വളരെയെളുപ്പത്തില്‍ മറ്റൊരാളിലേക്ക് ഇത് പകര്‍ന്ന് നല്‍കാന്‍ കഴിയും എന്നാണ്. എന്നാല്‍, ചികിത്സയാരംഭിച്ചാല്‍, പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മറ്റു വകഭേദത്തോട് സമാനമായതാണ് എന്നും ഗവേഷകര്‍ പറയുന്നു.
ബ്രിട്ടനിലെ എല്ലാ മുതിര്‍ന്ന പൗരന്മാരോടും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും എച്ച് ഐ വി പരിശോധനയും അതുപോലെ മറ്റ് ലൈംഗിക രോഗങ്ങള്‍ക്കുള്ള പരിശോധനയും നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഈ പരിശോധന നടത്തണമെന്നും ഈ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ ഏകദേശം 1 ലക്ഷത്തോളം ബ്രിട്ടീഷുകാരും 10 ലക്ഷത്തോളം അമേരിക്കകാരും എച്ച്ഐവിയുമായി ജീവിക്കുന്നു എന്നാണ് കരുതപ്പെടുന്നത്.
Post Your Comments