പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ടചര്‍മ്മമുള്ളവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സോപ്പിന്റെ ഉപയോഗം. സോപ്പ് ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു.
➤ പപ്പായ
ചര്‍മ്മ സംരക്ഷണത്തിന്‍ ഏറ്റവും മികച്ച ഒന്നാണ് പപ്പായ. പപ്പായയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ അധിക വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തെ സംരക്ഷിക്കുന്നു.
➤ വെള്ളരിക്ക
സൗന്ദര്യ സംരക്ഷണത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളരിക്ക. ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നില നിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും.
➤ കറ്റാര്‍വാഴ
വരണ്ട ചര്‍മ്മം അകറ്റാന്‍ വളരെ പ്രയോജനപ്രദമാണ് കറ്റാര്‍വാഴ. ദിവസവും കറ്റാര്‍ വാഴ ജെല്‍ മുഖത്തു തേച്ചുപിടിപ്പിക്കുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കമേകാന്‍ സഹായിക്കും.
Read Also:- നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
➤ തൈര്
വരണ്ട ചര്‍മ്മം അകറ്റാനും ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനുമെല്ലാം തൈര് സഹായിക്കും. തൈര് മുഖത്തു പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ധിപ്പിക്കും. തൈര് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം വേണം കഴുകിക്കളയേണ്ടത്.
Post Your Comments