Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ചന്ദ്രയാൻ 3 ഓഗസ്റ്റിൽ വിക്ഷേപിക്കും : ഐഎസ്ആർഒ ഈ വർഷം ലക്ഷ്യമിടുന്നത് 19 ദൗത്യ വിക്ഷേപണങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ മൂന്നാം പതിപ്പായ ചന്ദ്രയാൻ 3 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റ് എഴുതിത്തയ്യാറാക്കിയ മറുപടിയായി ഇത്തരം അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ആണ്.

ചന്ദ്രയാൻ 3 യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു മുൻപത്തെ ചാന്ദ്രദൗത്യത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ മുഖേന, കൂടുതൽ കാര്യക്ഷമമായാണ് ചന്ദ്രയാൻ 3 നിർമ്മിക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വിക്ഷേപണ സംബന്ധമായ ഹാർഡ്‌വെയറുകളുടെ പരീക്ഷണങ്ങളും പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയതായും സിംഗ് വ്യക്തമാക്കി.

ഈ വർഷം നിരവധി ദൗത്യങ്ങൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിക്ക് പൂർത്തിയാക്കാനുണ്ട്. ഗഗൻയാൻ, സൗരദൗത്യമായ ആദിത്യ എന്നിവയും ഊഴം കാത്തു കിടക്കുകയാണ്. ഈ വർഷം പത്തൊമ്പത് ദൗത്യങ്ങളാണ് വിക്ഷേപണങ്ങളിലൂടെ ഐഎസ്ആർഒ യാഥാർത്ഥ്യമാകാൻ ശ്രമിക്കുന്നത്. റിയൽ എട്ടെണ്ണം ലോഞ്ച് വെഹിക്കിൾ ദൗത്യങ്ങളും ഏഴെണ്ണം സ്പേസ് ക്രാഫ്റ്റ് ദൗത്യങ്ങളുമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ, ഏതാണ്ട് അഞ്ച് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നും ഐഎസ്ആർഒ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button